Connect with us

Hi, what are you looking for?

CHUTTUVATTOM

എന്റെ വീട് പെരുമ്പാവൂർ ; പതിനൊന്നാമത് ഭവനത്തിന് മുടക്കുഴയിൽ ശിലയിട്ടു.

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന് മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ് എം. ജോർജ്ജ് ശിലയിട്ടു. മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷൻ ആണ് ഭവനം സ്പോൺസർ ചെയ്യുന്നത്. മുടക്കുഴ ഗ്രാമപഞ്ചായത്ത് പെട്ടമലയിൽ കിരിക്കാട്ടയിൽ എം.എ സുശീലക്കാണ് പുതിയ ഭവനം നിർമ്മിച്ചു നൽകുന്നത്. 500 ചതുരശ്രയടി ചുറ്റളവിലാണ് ഭവന നിർമ്മാണം. 5.50 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിക്കുന്നത്. 2 കിടപ്പു മുറികളും അടുക്കളയും ഹാളും ശുചിമുറിയും ഉൾപ്പെടുന്ന സുരക്ഷിതമായ ഭവനം ഈ കുടുംബത്തിന് നിർമ്മിച്ചു നൽകുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എന്റെ വീട് പെരുമ്പാവൂർ പദ്ധതിയിലെ പതിനൊന്നാമത്തെ ഭവനമാണ് ഇത്.

പക്ഷാഘാതം ബാധിച്ച ഭർത്താവിനൊപ്പമാണ് സുശീലയുടെ താമസം. ഇതുമൂലം ജോലിക്ക് പോകുന്നതിന് സാധിക്കുന്നില്ല. വർഷങ്ങളായി ടാർപോളിൻ വെച്ചു കെട്ടിയ വീട്ടിലാണ് സുശീലയും കുടുംബവും താമസിക്കുന്നത്. 15 വർഷങ്ങൾക്ക് മുൻപ് സർക്കാരിൽ നിന്ന് അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച ചെറിയ വീടാണ് ഇത്. എന്നാൽ ഭർത്താവിന് അസുഖം ബാധിച്ചതിനാൽ ഭവനത്തിന്റെ നിർമ്മാണം പൂർത്തികരിക്കുവാൻ അന്ന് സാധിച്ചിരുന്നില്ല.  കഴിഞ്ഞ മഴയിൽ ഇത് പൂർണ്ണമായും നശിച്ചു പോയതിനെ തുടർന്ന് വാടക വീട്ടിലാണ് ഇപ്പോൾ സുശീലയും കുടുംബവും താമസിക്കുന്നത്.ഇവരുടെ അവസ്ഥ മുടക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ ആണ് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മുത്തൂറ്റ് ഫൗണ്ടേഷനുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ബന്ധപെടുകയും മുത്തൂറ്റ് ആഷിയാന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം അനുവദിക്കുകയായിരുന്നു.

സമയ ബന്ധിതമായി ഭവന നിർമ്മാണം പൂർത്തികരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വർഗീസ്, മുത്തൂറ്റ് സി.എസ്.ആർ വിഭാഗം മേധാവി ബാബു ജോൺ മലയിൽ, റീജിയണൽ മാനേജർ വിനോദ്, സി.എസ്.ആർ വിഭാഗം അസി. മാനേജർ വിപിൻ ഫ്രാൻസിസ്, മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി അവറാച്ചൻ, മിനി ബാബു, രാജു സി.കെ, പോൾ കെ. പോൾ, രാജീവ് എൻ.പി, ജോളി കെ. ജോസ്, അരുൺ ഗോപി, നോയൽ ജോസ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...