കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ശ്രീനാരായണ ഗുരുവിൻറെ വാക്കുകൾ ഉൾക്കൊണ്ട് സംഘടനകൊണ്ട് ശക്തരാക്കാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നെല്ലിക്കുഴി തീർത്ഥാടനത്തെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പരിശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ ഷിബു തെക്കും പുറത്തിനെ പൊന്നാട ചാർത്തി ആദരിച്ചു. വിദ്യാർത്ഥികൾക്ക് അവാർഡുകൾ ഷിബു തെക്കുംപുറം വിതരണം ചെയ്തു. യൂണിയൻ പ്രസിഡൻ്റ്കെ എൻ ബോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം, ചവളക്കാരൻ സമുദായത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്ത് 1% സംവരണം ചുരുങ്ങിയത് 10 വർഷത്തേക്ക് അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു .ചവളർ സൊസൈറ്റിയൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ശൃംജിത്ത് കെ ബൈജു മുഖ്യ പ്രഭാഷണം നടത്തി.
അദ്ദേഹത്തെപൊന്നാട ചാർത്തി ആദരിക്കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ കെ അശോകൻ, സംസ്ഥാന ട്രഷറർ എം വി ഗോപി, യൂണിയൻ സെക്രട്ടറി പി കെ അനിൽ, ട്രഷറർ പി.കെ കൃഷ്ണൻ, ദേവസ്വം പ്രസിഡൻ്റ് പി.കെ.ചന്ദ്രൻ ,ട്രഷറർ എം.കെ.രാജൻ, യൂണിയൻ വനിത പ്രസിഡൻ്റ് അനുസുകു, സെക്രട്ടറി ഓമന രാജു,സംസ്ഥാന ട്രഷറർ ജിലൂഷ സജീവ്, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ അഞ്ജലി ഷാജി,യൂണിയൻ ജോയിൻ്റ് സെക്രട്ടറി അഭി ലാഷ് കെ. രാജ്, സംസ്ഥാന സമിതിയംഗം എം.കെ.സജീവ്, യൂണിയൻ വിദ്യാഭ്യാസ സമ്മേളന കൺവീനർ ഇ.എസ്.സുബീഷ് എന്നിവർ പ്രസംഗിച്ചു.
















































