Connect with us

Hi, what are you looking for?

CHUTTUVATTOM

ഡിവൈഎഫ്‌ഐ, എസ് എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതയുടെ മൃതദേഹം സംസ്‌കരിച്ചു.

കോതമംഗലം : കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞും സംസ്‌കരിച്ചും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ച പോത്താനിക്കാട് നെല്ലാട്ടുകുടി വര്‍ഗീസിന്റെ ഭാര്യ അന്നമ്മ(77)യുടെ മൃതദേഹമാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. വീട്ടില്‍ മരണപ്പെട്ടതിനാല്‍ മൃതദേഹം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതിയുകയായിരുന്നു. പോത്താനിക്കാട് സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കരിച്ചത്.

ഡിവൈഎഫ്‌ഐ പോത്താനിക്കാട് മേഖലാ സെക്രട്ടറി ബേസില്‍ ജയിംസ്, എസ് എഫ് ഐ കവളങ്ങാട് എരിയാ പ്രസിഡന്റ് എല്‍ദോസ് എം ജേക്കബ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ കോഡിനേറ്റര്‍ ഷിബു ഏദന്‍സ്, ഡിവൈഎഫ്‌ഐ, എസ് എഫ്‌ഐ പ്രവര്‍ത്തകരായ നോയല്‍ റോയി, എല്‍ദോസ് ജോസഫ്, അഭിറാം ഷൈകുമാര്‍, കെ വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!