Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു: എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ വിട്ടുനിന്നു

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രതിഷേധ മാർച്ചിന് മുന്നിൽ എൽഡിഎഫ് ബാനറിന് പകരം സിപിഎമ്മിൻ്റെ നേതൃത്വത്തിൽ എന്നെഴുതിയ ബാനറുമായാണ് പ്രകടനം നടത്തിയത്. ഇതിലും ആക്ഷേപം ഉയർന്നിട്ടുണ്ട്.

 

സംസ്ഥാന കമ്മിറ്റിയുടെ നിർദേശം പ്രകാരം സംസ്ഥാന വ്യാപകമായി എൽഡിഎഫ് നേതൃത്വത്തിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് മുന്നോടിയായികോതമംഗലത്ത്എ ൽഡിഎഫ് യോഗം കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ എൽഡിഎഫ് മണ്ഡലം കൺവീനർ അടക്കം യോഗത്തിന് എത്തിയില്ല.

യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഘടക കക്ഷി നേതാക്കൾ അസ്തൃപ്‌തരായാണ്തിരിച്ചു പോയത്. വെള്ളിയാഴ്ച നടത്തിയ സമരത്തിന് ഉദ്ഘാടകനായി മുൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്‌ണൻ്റെ പേരായിരുന്നു നിശ്ചയിച്ചിരുന്നത്. ഉദ്ഘാടകൻ എത്താതിനെ തുടർന്ന് കോതമംഗലത്തെ മുൻ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് രൂക്ഷമായതാണ് കോതമംഗലത്ത് ഭിന്നത. കോതമംഗലം മണ്ഡലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഘടക കക്ഷികളോട് കൂടിയാലോചനയോ, അഭിപ്രായങ്ങൾ മാനിക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടനങ്ങൾ പോലും ഘടക കക്ഷികൾ അറിഞ്ഞിരുന്നത് നോട്ടീസും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെടുമ്പോൾ മാത്രം ആയിരുന്നു. മുൻസിപ്പൽ ഭരണസമിതിയിലും ഘടക കക്ഷികൾക്ക് പ്രാതിനിത്യം നൽകാതെ ചില സിപിഎം നേതാക്കളുടെ വല്യേട്ടൻ കളിയാണ് നടമാടിയതെന്നും ആരോപണമുയരുന്നുണ്ട്.

പല കൗൺസിൽ യോഗങ്ങളിലും ബജറ്റ് സമ്മേളനത്തിലും പരസ്യമായി പ്രതിഷേധം അറിയിച്ച് ഘടക കക്ഷികൾ വിട്ടു നിന്നിട്ടുണ്ട്.മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മാതിരപ്പിള്ളി വാർഡിൽ വിജയിച്ച കോൺഗ്രസ് അംഗത്തെ സിപിഐ നേതാവ് മാലയിട്ട് സ്വികരിച്ചതും വിവാദമായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നവകേരള മാർച്ചിൻ്റെ പ്രചരണാർത്ഥം അന്നത്തെ എംഎൽഎ നയിച്ച പ്രചരണയാത്രയിൽ നിന്ന് മാണി വിഭാഗവും സിപിഐയും പലയിടങ്ങളിലും വിട്ടുനിന്നതും അന്ന് വിവാദമായിരുന്നു. നവകേരള മാർച്ചിൻ്റെ സ്വീകരണ സമ്മേളനത്തിലും ഭിന്നത രൂക്ഷമായിരുന്നു. കഴിഞ്ഞ 10 വർഷക്കാലം എംഎൽഎ ആയിരുന്ന സിപിഎം അംഗം നഗരത്തിൽ മൂവാറ്റുപുഴ റോഡിലുള്ള സിപിഐ ഓഫീസിൽ സൗഹ്യത സന്ദർശനത്തിന് പോലും എത്തിയിട്ടില്ലെന്നും സിപിഐ നേതാക്കൾക്കിടയിൽ ആക്ഷേപം നിലനിൽക്കുന്നുണ്ട്. കോതമംഗലത്ത് മുന്നണി മര്യാത പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നതാണ് ഘടക കക്ഷി നേതാക്കൾ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. എൽഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ തുടരാൻ വിട്ടാൽ കോതമംഗലത്ത് മുന്നണി ശിഥിലീമാകാൻ കാരണമായേക്കാം. നെല്ലിക്കുഴിയിലും ഇന്നലെ സമരത്തിൽ നിന്ന് സിപിഐ വിട്ടുനിന്നു.

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

error: Content is protected !!