Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രി കോതമംഗലം താലൂക്കിലെ കിടത്തി ചികിത്സ സൗകര്യം ഉള്ള ഏക സർക്കാർ ആയുർവേദ സ്ഥാപനമാണ്.

1952 ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1983- ല്‍ 10 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തി. കഴിഞ്ഞ 74 വർഷങ്ങളായി ഈ നിലയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതിനാൽ 5 പേ വാർഡും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ജനറൽ വാർഡിൽ 15 പേരെ ഇപ്പോൾ കിടത്തി ചികിൽസിക്കുന്നതിനുള്ള സൗകര്യം നിലവിൽ ഉണ്ട്. എറണാകുളം ജില്ലയിൽ നിന്നും മാത്രമല്ല,ഇടുക്കി ജില്ലയുടെ ഉൾപ്രദേശങ്ങളിൽ നിന്നും പോലും കിടത്തി ചികിത്സയ്ക്ക് ഇവിടെ രോഗികൾ എത്താറുണ്ട്.

നിലവിൽ നാല് ഡോക്ടർമാരാണ് ആശുപത്രിയിൽ ഉള്ളത്. ഇത്രയും ഡോക്ടേഴ്സിന് സൗകര്യപ്രദമായ രോഗികളെ പരിശോധിക്കുന്നതിനുള്ള റൂമുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിലാണ് നാഷണൽ ആയുസ് മിഷനിൽ നിന്നും പുതിയ ഒ പി ബ്ലോക്ക് നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചത്. ആശുപത്രിയുടെ ആദ്യകാലങ്ങളിൽ പണിത ഉപയോഗശൂന്യമായ പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്.

ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മാർച്ച്‌ പതിനൊന്നാം തീയതി ബുധനാഴ്ച വൈകിട്ട് 3:00 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും. ഉദ്ഘാടനം വേളയിലേക്ക് ഹൃദയപൂർവ്വം ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎൽഎ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

CHUTTUVATTOM

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക നിർമ്മിച്ച് നൽകുന്ന രണ്ട് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ ദാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സീറോ മലബാർ സഭയുടെ ആദ്യ കൂരിയാ ബിഷപ്പും ഓസ്ട്രേലിയ മെൽബൺ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് – നേര്യമംഗലം റിവർ റോഡ് യാഥാർഥ്യമാക്കണം എന്ന് കേരള കോൺഗ്രസ് കീരംപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം നേതൃ യോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.കീരംപാറ പഞ്ചായത്തിൻ്റെ സമഗ്ര...

CHUTTUVATTOM

  കോതമംഗലം: ഓക്‌സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍. നിരന്തരമായി വൈദ്യുതി മുടക്കി ജന ജീവിതം ദുസ്സഹമാക്കുന്ന...

CHUTTUVATTOM

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ ‘മണ്‍സൂണ്‍ മാജിക്’ ഓഗസ്റ്റ് 1ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം...

CHUTTUVATTOM

കോതമംഗലം: പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി. ഇല്ലാത്തപക്ഷം കെഎസ്ആര്‍ടിസിയെ പോലെ തന്നെ പ്രൈവറ്റ് ബസുകളിലും സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്കില്‍ വനാതിര്‍ത്ഥി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ നില്‍ക്കുന്ന തേക്കുമരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതി നല്‍കണമെന്ന് ആര്‍എസ്പി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യങ്ങളുടെ ശല്യം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനും...

CHUTTUVATTOM

കോതമംഗലം: കെട്ടിട നിര്‍മാണ തൊഴിലാഴി യൂണിയന്‍ (സിഐടിയു) കോതമംഗലം ഏരിയ സമ്മേളനം നടത്തി. ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.കെ പരീത് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ വൈസ്...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാക്കിസ്ഥൻ സൈന്യത്തെ കീഴടക്കി ഇൻന്ത്യൻ സൈന്യം കാർഗിലിൽ 1999 ജൂലൈ 26 ന് വിജയക്കൊടി പാറിച്ചതിൻ്റ വീരസ്‌മരണയാണ്...

CHUTTUVATTOM

കോതമംഗലം: രാസവള വില വര്‍ധനവ് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ മൂന്നു തവണയാണ് രാസവളത്തിന് വില കൂട്ടിയത്. വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ദുരിതത്തിലാണ്. വിലകയറ്റം കൂടി ആയപ്പോള്‍...

error: Content is protected !!