Connect with us

Hi, what are you looking for?

CHUTTUVATTOM

തെങ്ങ് ദേശീയ പാതയിലേക്ക് പതിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് വെള്ളാമക്കുത്തിൽ ഇന്നലെ വൈകിട്ട് വേനൽ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കൂറ്റൻ തെങ്ങ് ദേശീയപാതയിലേക്ക് കടപുഴുകി വീഴുകയായിരുന്നു. ഇന്നലെ ഞായറാഴ്ച്ച റോഡിൽ വലിയ തിരക്കുള്ള സമയത്താണ് കാറ്റിൽ തെങ്ങ് മറിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഊന്നുകൽ പോലീസെത്തി ഗതാഗതം നിയന്ത്രിക്കുകയും കോതമംഗലം ഫയർ ഫോഴ്സ്  റോഡിൽ വീണതെങ്ങ് മുറിച്ച് നീക്കിയതിനെ തുടർന്ന് പോലീസ് ഗതാഗതം പുനസ്ഥാപിച്ചു.

വർഷങ്ങൾക്ക് മുൻപ് നെല്ലിമറ്റം കോളനിപടിയിൽ മരം മറിഞ്ഞ് കറുകടത്തെ സ്കൂൾ ബസ്സിൽ വീണ് അഞ്ച് പിഞ്ച് വിദ്യാർത്ഥികൾ മരിച്ച സംഭവം നാട്ടുകാർ ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്. കോതമംഗലം മുതൽ നേര്യമംഗലം വരെ നെല്ലിമറ്റം വില്ലേജാഫീസിനു മുന്നിലുൾപ്പെടെ നിരവധി കൂറ്റൻ മരങ്ങളാണ് യാത്രക്കാർക്ക് അപകട ഭീഷണിയായി നിൽക്കുന്നത്. എത്രയും പെട്ടെന്ന് അപകട ഭീക്ഷണിയുള്ള മരങ്ങൾ മുറിച്ച് നീക്കി യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...