Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രകൃതി വാതക പദ്ധതി പെരുമ്പാവൂരിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തിയതായി എം.എൽ.എ

പെരുമ്പാവൂർ : പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതക പദ്ധതി പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് ആദ്യ വട്ട ചർച്ച നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിന്റെ കേരള വിഭാഗം തലവൻ അജയ് പിള്ളയുമായാണ് എം.എൽ.എ സംസാരിച്ചത്. തുടർന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് ശിഖക്ക് പദ്ധതി സംബന്ധിച്ചു വിശദമായ റിപ്പോർട്ട് എം.എൽ.എ സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വ്യാവസായിക, ഗതാഗത രംഗത്തും ഗാർഹിക ഉപയോഗത്തിനും പദ്ധതി പ്രയോജനകരമാണ്. ആലുവയിൽ നിന്നാണ് പെരുമ്പാവൂർ മണ്ഡലത്തിലേക്ക് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്.

വീടുകളിലേക്ക് സ്ഥാപിക്കുന്ന പൈപ്പുലൈനുകളിൽ നിന്നും ഉപയോഗിക്കുന്ന വാതകത്തിന് മാത്രം പണം നൽകിയാൽ മതിയാകും. സമ്മർദ്ദം കുറഞ്ഞ ഇത്തരം പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം അപകട സാധ്യതയും കുറവാണ്. അമിത സമ്മർദ്ദമുള്ള സിലിണ്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇത് വഴി പരിഹാരം ഉണ്ടാകും. ഈ വർഷം തന്നെ പദ്ധതിക്ക് അനുകൂലമായ നടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

വ്യാവസായിക, ഗതാഗത രംഗത്ത് പദ്ധതി ഏറെ പ്രയോജനം ചെയ്യും. പദ്ധതി യാഥാർഥ്യമായാൽ വ്യാവസായിക രംഗത്തെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതക ഇന്ധനവും, ഗതാഗത മേഖലയ്ക്ക് സി.എന്‍.ജി ( ദ്രവീകൃത പ്രകൃതി വാതകം ) രൂപത്തിലും ഈ പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാക്കും. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ് ദ്രവീകൃത പ്രകൃതി വാതകം. സി.എൻ.ജി പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്. ബസ്സുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ വാഹനങ്ങൾ, ഉൾപ്പെടെയുള്ള ഗതാഗത സൗകര്യത്തിനും പദ്ധതി ഗുണകരമാണ്. പ്രകൃതിവാതകം പോലെ ശുദ്ധമായ ഊര്‍ജ്ജ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അതുവഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

You May Also Like

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

error: Content is protected !!