കോതമംഗലം : സിഎംപി കോതമംഗലം ഏരിയ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി സ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തോമസ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എക്ക് സമ്മേളനത്തിൽ സ്വികരണം നൽകി.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. കൃഷ്ണന്‍കുട്ടി, എം.എസ്. സുരേന്ദ്രന്‍, ഏരിയ ജോയിന്റ് സെക്രട്ടറി ജോസ് മെതിപ്പാറ, അബ്ദുള്‍ റഹ്മാന്‍, എം.ജെ. ടോമി, കെ.കെ. സുമേഷ്, അനില്‍ വാളകം എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മന്ത്രി സി.പി. ജോണിന് സ്വീകരണം നല്‍കുവാനും ഏരിയ കമ്മിറ്റി തീരുമാനിച്ചു.






















































