Connect with us

Hi, what are you looking for?

CHUTTUVATTOM

എസ് സി, എസ് റ്റി വിദ്യാർത്ഥിനികൾക്കുള്ള കാനറാ ബാങ്കിന്റെ വിദ്യാജ്യോതി സ്കാളർഷിപ്പ് വിതരണം ചെയ്തു.

പല്ലാരിമംഗലം : കാനറാ ബാങ്ക് ഡോ ബി ആർ അംബേദ്കകറുടെ സ്മരണക്കായി എസ് സി, എസ് റ്റി വിദ്യാർത്ഥിനികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വിദ്യാജോതി സ്കോളർഷിപ്പ് വിതരണം
പല്ലാരിമംഗലം ഗവർമെന്റ് ഹയർ സെന്ററി സ്കൂളിൽ നടന്നു. കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസ് സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ഷെമീന അലിയാർ, പി റ്റി എ പ്രസിഡന്റ് കെ എം കെരീം, കാനറാബാങ്ക് അടിവാട്ശാഖാ മാനേജർ ഇ കെ മുഹമ്മദ് റിസ്വാൻ, കോതമംഗലം പ്രസ്സ്ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, സ്കൂൾഹയർ സെക്കന്ററി വിഭാഗം പ്രിസിപ്പാൾ ശ്രീലത വിശ്വനാഥ്, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ സ്മിറ്റി ജേക്കബ്, സീനിയർ അസിസ്റ്റന്റ് കെ.മനോ ശാന്തി തുടങ്ങിയവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...