Connect with us

Hi, what are you looking for?

CHUTTUVATTOM

ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു

കോതമംഗലം: – ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു; വിദ്യാർത്ഥികൾക്കായി ഇന്ന് കോഴിപ്പോര് അരങ്ങേറി. കോതമംഗലം ബോധി കാലാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി നാടകാവതരണം നടന്നത്.

പുതു തലമുറയിൽ നാടകാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോതമംഗലത്തെ സാംസ്കാരിക രംഗത്ത് സജീവമായ ബോധി കുട്ടികൾക്ക് മാത്രമായി തിരുവനന്തപുരം സ്വദേശാഭിമാനിയുടെ കോഴിപ്പോര് എന്ന നാടകം നിറഞ്ഞ സദസിൽ അവതരിപ്പിച്ചത്.

കലാ ഓഡിറ്റോറിയത്തിൽ ജോർജ് മാത്യുവിന്റെ അധ്യക്ഷദ്ധയിൽ നടന്ന ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് മെമ്പർ എ ആർ രഞ്ജിത് ഇത്ഘാടനം നിർവ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീത രാമചന്ദ്രൻ ആശംസകൾ അറിയിച്ചു. പുതു തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാടകം കണ്ടാസ്വദിക്കാൻ അവസരമുണ്ടാക്കിയ ബോധിയോട് നന്ദിയുണ്ടെന്ന് നാടകം കാണാനെത്തിയ വിദ്യാർത്ഥിനി പ്രണവ്യ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...