Connect with us

Hi, what are you looking for?

NEWS

പക്ഷിനിരീക്ഷകനെ ഭൂതത്താൻകെട്ട് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഭൂതത്താൻകെട്ട്: ‘പക്ഷി എൽദോസ്'(59) എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് സ്വദേശി കൗങ്ങുമ്പിള്ളിൽ വീട്ടിൽ എൽദോസിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ എൽദോസിന്റെ മൃതദേഹം കണ്ടെത്തിയത്. എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം പോലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു. ഇതുപ്രകാരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

തട്ടേക്കാട് പക്ഷിസങ്കേതത്തെക്കുറിച്ചും അവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും കൃത്യമായ അറിവ് എൽദോസിനുണ്ടായിരുന്നു. പക്ഷികളെക്കുറിച്ചുള്ള അറിവുകളെല്ലാം ഇടക്കാലത്ത് എൽദോസ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു. പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പുകണ്ട് നാട്ടുകാർ നൽകിയ പേരാണ് ‘പക്ഷി എൽദോസ്’. സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ : എമി, തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗം. മക്കൾ : ആഷി, ഐവ.
മരുമക്കൾ : കീരംപാറ പുതുക്കുന്നത്ത് ജിത്തു, പട്ടിമറ്റം, കുമ്മനോട്, കുന്നത്തുകുടി അജോ. സംസ്കാരം നാളെ വ്യാഴാഴ്ച 10 മണിക്ക് പുന്നേക്കാട് സെന്റ് ജോർജ് ഗത്സിമോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...