കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പാനിപ്ര ഗവ. യുപി സ്കൂളില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജോയി പി. ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സി.എം. ബേബി, പ്രിയ സാബു, പഞ്ചായത്തംഗം സിനി ജോയ്, പ്രധാനാധ്യാപകന് സി.പി. അബു, യോഗ പരിശീലക രജ്ഞിത എന്നിവര്‍ പ്രസംഗിച്ചു.




















































