Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് മഹാ വിസ്മയ കലാ സംഗമം: രാജ്യത്തെ 155 മജീഷ്യൻമാർ പങ്കെടുത്തു

കോതമംഗലം : കോതമംഗലത്ത് മഹാ വിസ്മയ കലാ സംഗമം . രാജ്യത്തെ 155 മജീഷ്യൻമാർ പങ്കെടുത്തു.
കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന മാജിക് മേഖല വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്. മജീഷ്യൻ മാരുടെ സംഘടനയായ റിയലിസവും കോതമംഗലം കല സാംസ്ക്കാരിക സംഘടനയും ചേർന്നാണ് മഹാ വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്. ലോക പ്രസിദ്ധ മജീഷ്യൻ
പ്രൊഫ: പി.എം മിത്ര വിസ്മയ കലാ സംഗമം ഉദ്ഘാടനം ചെയ്തു. റിയലിസം പ്രസിഡൻ്റ് വിൽസൺ ചമ്പക്കുളം അധ്യക്ഷത വഹിച്ചു. മാജിക് ശിൽപശാല
കോതമംഗലം കലാ പ്രസിഡൻ്റ് കെ.പി പോൾ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബിനു വി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.മുഖ്യ സംഘാടകനും മജിഷ്യനുമായ ഇ.കെ.പി നായർ മജീഷ്യൻമാരെ പരസ്പരം പരിചയപ്പെടുത്തി.

പ്രശസ്ത മജീഷ്യൻ സാമ്രാജിനേയും, മുതിർന്ന മജീഷ്യൻ അന്ത്രു പെരുമറ്റത്തേയും കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമിയും കൗൺസിലർ ഉണ്ണികൃഷ്ണനും ചേർന്ന് ആദരിച്ചു. ഉന്നത വിജയം നേടിയ മജീഷ്യൻമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം കോതമംഗലം മെൻ്റർ അക്കാദമി ഡയറക്ടർ ആശാ ലില്ലി തോമസ്, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എൽദോ വർഗീസ് എന്നിവർ വിതരണം ചെയ്തു.

മജീഷ്യൻമാരായ സാമ്രാജ്, ശ്യാം ആന്ത്രാപ്രദേശ്, വിൽസൺ ചമ്പക്കുളം, ശ്രീജിത്ത് വിയ്യൂർ, ഹരിദാസ് തെക്കയിൽ, മിമിക്രി കലാകാരൻ പ്രതിജ്ഞൻ എന്നിവർ ചേർന്ന് മാജിക് ഷോ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി, റിയലിസം സെക്രട്ടറി റാഫി മുതാക്കൽ, രക്ഷാധികാരി ഇ.കെ പി നായർ, പ്രൊഫ: കെ.എം കുര്യാക്കോസ്, കല സെക്രട്ടറി ബിനു ജോർജ് തുടങ്ങിയർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...