കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളിയുടെ 163 -ാം ജന്മദിന അനുസ്മരണ സമ്മേളനം ഗാന്ധി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് ശശി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സൺ ഭനുമതി രാജു, കെ.പി ബാബു, അബു മൊയ്തീന്‍, എം.എസ് എല്‍ദോസ് പി.സി. ജോര്‍ജ്, ചന്ദ്രലേഖ ശശിധരന്‍, ജെയിംസ് കോറമ്പേല്‍, കെ.സി അയ്യപ്പന്‍, പി.എന്‍. കുഞ്ഞുമോന്‍, ടി.എ. കുഞ്ഞപ്പന്‍, ടി.എ. രാജന്‍, വി.കെ. വേലായുധന്‍. കെ.കെ.ഹരികൃഷ്ണന്‍, അനില്‍ രാമന്‍ നായര്‍, വിജയന്‍ നായര്‍, ബഷീര്‍ പുല്ലോളി, ഷാജി നെല്ലിക്കുഴി എന്നിവര്‍ പ്രസംഗിച്ചു.



















































