കോതമംഗലം:കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു വെള്ളിയാഴ്ച രാവിലെ കത്തി നശിച്ച നിലയിൽ കണ്ടത്. നിർധന കുടുംബത്തിൻ്റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ. വീട്ടിലേക്ക് വണ്ടി പോകാൻ വഴിയില്ലാത്തതിനാൽ വഴിയരികിലാണ് പാർക്ക് ചെയ്തിരുന്നത്.
ഏക വരുമാനമാണു ഇല്ലാതായതെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും, നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നുംകാണിച്ച് കുട്ടമ്പുഴ പോലീസിൽ പരാതി നൽകി.



















































