Connect with us

Hi, what are you looking for?

NEWS

ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം : ഒറ്റയടിക്ക് നാല് കോഴികളെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് ഭൂതത്താൻകെട്ടിലാണ് സംഭവം. ഭൂതത്താൻകെട്ടിൽ ബോട്ട് ജെട്ടിക്കു സമീപമുള്ള വീട്ടിലെ കോഴിക്കൂട്ടിൽക്കയറിയ പെരുമ്പാമ്പ് നാല് കോഴികളെ വിഴുങ്ങുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. വെളുപ്പിനെ കോഴിക്കൂട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ കണ്ടത്.

വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏകദേശം 30 കിലോ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ വനപാലകർ കരിമ്പാ നി വനത്തിൽ തുറന്നു വിട്ടു.

മഴക്കാലത്ത് മലവെള്ളപ്പാച്ചിലിൽ രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...