Connect with us

Hi, what are you looking for?

NEWS

ഭൂതത്താന്‍കെട്ടില്‍ ജലസേചന – ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമാക്കുന്ന ജലസേചന -ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഭൂതത്താന്‍കെട്ട് കേന്ദ്രമാക്കി ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കാന്‍ ഉള്ള നടപടിക്കായി പ്രൈമറി സര്‍വ്വേ നടത്താന്‍ മന്ത്രി സമ്മേളനത്തില്‍ ഉത്തരവിട്ടതായി പ്രഖ്യാപിച്ചു.

സി എം ഐ സഭയുടെ സാമൂഹ്യ സേവന വകുപ്പ് മേധാവി റവ.ഫാ ബിജു വടക്കേല്‍ പൊതു സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. വിവിധഇനം അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനവും വില്പനയും ലക്ഷ്യമാക്കിയുള്ള ഫിഷ്ഫാംസ് ശ്രീ. ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വ്വഹിച്ചു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുഴമത്സ്യങ്ങളുടേയും ജലസസ്യങ്ങളുടെയും ഒരു വലിയ ശേഖരമുള്ള പെരിയാര്‍ അക്വേറിയം പ്രദര്‍ശന ശാല ശ്രീ.ആന്‍റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്യാക്റ്റസ് ഗ്യാലറി മുന്‍ മന്ത്രി ശ്രീ. റ്റി.യു. കുരുവിള നിര്‍വ്വഹിച്ചു.
വിവിധയിനം പക്ഷി മൃഗാദികളുടെ ഒരു വന്‍ശേഖരം വിനോദത്തിനും, വിജ്ഞാനത്തിനുമായി സജീകരിച്ചിട്ടുള്ള കോയ്ലാജോയി പെറ്റ്സ് പാര്‍ക്കിന്‍റെ ഉദ്ഘാടനം സി.എം.ഐ. കാര്‍മ്മല്‍ പ്രാവശ്യാ അദ്ധ്യക്ഷന്‍ റവ. ഫാ. മാര്‍ട്ടിന്‍ കൂട്ടപ്ലാക്കല്‍ നിര്‍വ്വഹിച്ചു.
ദേശീയവും വിദേശീയവുമായ ഫലവൃക്ഷങ്ങളുടെ തൈകളും വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ള കാര്‍മ്മല്‍ ബയോഫാമിന്‍റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. ടോമി നിര്‍വ്വഹിച്ചു.

സുഗന്ധവൃജ്ഞനങ്ങളുടെയും ആയുര്‍വേദ ഉല്പന്നങ്ങളും, കരകൗശല ഉല്പന്നങ്ങളുടെ കൗണ്ടര്‍ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി സാജു നിര്‍വ്വഹിച്ചു.
എഴുപതോളം ഇനം താമരകള്‍ ഉള്‍ക്കൊള്ളുന്ന ലോട്ടസ് ഗാര്‍ഡന്‍റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. കെ.കെ. ദാനി നിര്‍വ്വഹിച്ചു.
വിവിയിനം പൂച്ചെടികളും ഇലച്ചെടികളുമടങ്ങിയ കാര്‍മല്‍ ഫ്ളവേഴ്സ് നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ജെസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു.
അക്വാപോണിക്സ് മീന്‍ കൃഷിയുടെ പ്രോജക്ട് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി സിജി ആന്‍റണി നിര്‍വ്വഹിച്ചു.
ടൂറിസം ദേശീയ സെമിനാറില്‍ ഡോ. ആര്‍.സുഗതന്‍, അഡ്വ വി.എം. സുനില്‍, പ്രൊഫ. കെ.എം. കുര്യാക്കോസ് തുടങ്ങിയവര്‍ ഭൂതത്താന്‍കെട്ടിന്‍റെ ടൂറിസം സാധ്യതകളെ ആസ്പദമാക്കി സംസാരിച്ചു.

ശ്രീ. റോണി മാത്യു, ഡോ. വിജയന്‍ നങ്ങേലില്‍, ശ്രീ. ജിജി ഏളൂര്‍, ശ്രീ. സോണി നെല്ലിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഡോ. മാത്യു മഞ്ഞക്കുന്നേല്‍ സ്വാഗതവും ഡോ. ഷിബു വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട ഫിലിം സിറ്റി സ്ഥാപിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാന ബഡ്ജറ്റിലാണ് ഫിലിം സിറ്റി എറണാകുളത്ത് സ്ഥാപിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നാണ്...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം : പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ( പി വി ഐ പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ ബാരേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

NEWS

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശിന്റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്റെ പെരുമ്പാവൂർ വല്ലം...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

error: Content is protected !!