കോതമംഗലം : ഭൂതത്താന്കെട്ടില്, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമാക്കുന്ന ജലസേചന -ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഭൂതത്താന്‍കെട്ട് കേന്ദ്രമാക്കി ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കാന്‍ ഉള്ള നടപടിക്കായി പ്രൈമറി സര്‍വ്വേ നടത്താന്‍ മന്ത്രി സമ്മേളനത്തില്‍ ഉത്തരവിട്ടതായി പ്രഖ്യാപിച്ചു.
സി എം ഐ സഭയുടെ സാമൂഹ്യ സേവന വകുപ്പ് മേധാവി റവ.ഫാ ബിജു വടക്കേല്‍ പൊതു സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. വിവിധഇനം അലങ്കാരമത്സ്യങ്ങളുടെ പ്രദര്‍ശനവും വില്പനയും ലക്ഷ്യമാക്കിയുള്ള ഫിഷ്ഫാംസ് ശ്രീ. ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വ്വഹിച്ചു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുഴമത്സ്യങ്ങളുടേയും ജലസസ്യങ്ങളുടെയും ഒരു വലിയ ശേഖരമുള്ള പെരിയാര്‍ അക്വേറിയം പ്രദര്‍ശന ശാല ശ്രീ.ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്യാക്റ്റസ് ഗ്യാലറി മുന്‍ മന്ത്രി ശ്രീ. റ്റി.യു. കുരുവിള നിര്‍വ്വഹിച്ചു.
വിവിധയിനം പക്ഷി മൃഗാദികളുടെ ഒരു വന്‍ശേഖരം വിനോദത്തിനും, വിജ്ഞാനത്തിനുമായി സജീകരിച്ചിട്ടുള്ള കോയ്ലാജോയി പെറ്റ്സ് പാര്‍ക്കിന്റെ ഉദ്ഘാടനം സി.എം.ഐ. കാര്‍മ്മല്‍ പ്രാവശ്യാ അദ്ധ്യക്ഷന്‍ റവ. ഫാ. മാര്ട്ടിന് കൂട്ടപ്ലാക്കല്‍ നിര്‍വ്വഹിച്ചു.
ദേശീയവും വിദേശീയവുമായ ഫലവൃക്ഷങ്ങളുടെ തൈകളും വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ള കാര്‍മ്മല്‍ ബയോഫാമിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി നിര്‍വ്വഹിച്ചു.
സുഗന്ധവൃജ്ഞനങ്ങളുടെയും ആയുര്‍വേദ ഉല്പന്നങ്ങളും, കരകൗശല ഉല്പന്നങ്ങളുടെ കൗണ്ടര്‍ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി സാജു നിര്‍വ്വഹിച്ചു.
എഴുപതോളം ഇനം താമരകള്‍ ഉള്‍ക്കൊള്ളുന്ന ലോട്ടസ് ഗാര്‍ഡന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. കെ.കെ. ദാനി നിര്‍വ്വഹിച്ചു.
വിവിയിനം പൂച്ചെടികളും ഇലച്ചെടികളുമടങ്ങിയ കാര്‍മല്‍ ഫ്ളവേഴ്സ് നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ജെസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു.
അക്വാപോണിക്സ് മീന്‍ കൃഷിയുടെ പ്രോജക്ട് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി സിജി ആന്റണി നിര്‍വ്വഹിച്ചു.
ടൂറിസം ദേശീയ സെമിനാറില്‍ ഡോ. ആര്.സുഗതന്, അഡ്വ വി.എം. സുനില്‍, പ്രൊഫ. കെ.എം. കുര്യാക്കോസ് തുടങ്ങിയവര്‍ ഭൂതത്താന്‍കെട്ടിന്റെ ടൂറിസം സാധ്യതകളെ ആസ്പദമാക്കി സംസാരിച്ചു.
ശ്രീ. റോണി മാത്യു, ഡോ. വിജയന് നങ്ങേലില്‍, ശ്രീ. ജിജി ഏളൂര്‍, ശ്രീ. സോണി നെല്ലിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഡോ. മാത്യു മഞ്ഞക്കുന്നേല്‍ സ്വാഗതവും ഡോ. ഷിബു വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു.