Connect with us

Hi, what are you looking for?

CRIME

ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

കോതമംഗലം : ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട; 850 ലിറ്റർ വാഷും , വാറ്റുപകരണങ്ങളും പിടികൂടി; എക്സൈസും, വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സര്‍ക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ പി കെ സുരേന്ദ്രന്‍റെ നേതൃത്ത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും, കുട്ടമ്പുഴ എക്സൈസ് റേഞ്ച് പാര്‍ട്ടിയും, വനം വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിൽ ഭൂതത്താന്‍കെട്ട് ക്യാച്ച്മെന്‍റ് ഏരിയായിൽ നിന്നും ഇരുമ്പ് ബാരലുകളിലും പ്ലാസ്റ്റിക്ക് ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 885 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു കേസാക്കുകയായിരുന്നു.

ആള്‍ സഞ്ചാരമില്ലാത്ത സ്ഥലത്ത് രഹസ്യമായാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനാവശ്യമായ ചാരായം വാറ്റുന്നതിനുള്ള വാഷാണ് കണ്ടെത്തി നശിപ്പിച്ചത് . ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുന്നതിനാൽ ക്യാച്ച്മെന്‍റ് ഏരിയയിലും കൂടാതെ മലയോര മേഖലകളും കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുണ്ട്‌. കൂടാതെ മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിന് തുടർ അന്വേഷണം ഊർജ്ജിതമാക്കി.

റെയിഡില്‍ കോതമംഗലം എക്സൈസ് സര്‍ക്കിൾ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ പി കെ സുരേന്ദ്രനെ കൂടാതെ പ്രിവൻറീവ് ഓഫീസർമാരായ എൻ.എ മനോജ് (ഇന്‍റെലിജൻസ് വിഭാഗം) സാജൻപോൾ, ടി.പി.പോള്‍, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ പി എസ്,ബേസിൽ കെ തോമസ് ഡ്രൈവർ ജയൻ.എം.സി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ കെ.എന്‍.അനി,ഫോറസ്റ്റ് വാച്ചര്‍ കുഞ്ഞ് എന്നിവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...