Connect with us

Hi, what are you looking for?

CHUTTUVATTOM

മേതലയിൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുവാൻ 35.81 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ തകർന്ന കലുങ്ക് നിർമ്മാണത്തിന് 35.81 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. പദ്ധതിയുടെ ഭരണാനുമതി ലഭ്യമായി. സാങ്കേതിക്കാനുമതി നേടുന്നതിന് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. കീഴില്ലം, കല്ലിൽ സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്ന റോഡ് കൂടിയാണ് ഇത്. പഞ്ചായത്തിലെ പ്രധാന റോഡായ കല്ലിൽ സംഗമം റോഡിലെ കലുങ്കാണ് തകർന്നത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടെ ഇപ്പോൾ ഭാര വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. വർഷങ്ങളായി തകർച്ചയിലായ കലുങ്കാണ് ഇതെങ്കിലും കഴിഞ്ഞ പ്രളയ സമയത്താണ് പൂർണ്ണമായും ഒരു വശം തകർന്നത്.

കീഴില്ലം മാനാറി റോഡിൽ നിന്നും കല്ലിൽ ക്ഷേത്രത്തിലേക്ക് വരുന്ന ഈ റോഡ് രായമംഗലം, അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടിയാണ്. 8.5 മീറ്റർ നീളത്തിൽ 3.5 മീറ്റർ വീതിയുള്ള കലുങ്ക് ആണ് നിർമ്മിക്കുന്നത്. ഒരു വശത്ത് 20 മീറ്റർ നീളത്തിലും മറു വശത്ത് 10 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമുള്ള സംരക്ഷണ ഭീത്തികളും നിർമ്മിക്കും. ഇതോടൊപ്പമുള്ള തോടിന്റെ വശങ്ങൾക്ക് 40 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചു സുരക്ഷിതമാക്കും. നിലവിലുള്ള കരിങ്കൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കലുങ്ക് പൊളിച്ചു നീക്കി കോൺക്രീറ്റ് പ്രതലത്തിലാണ് പുതിയത് നിർമ്മിക്കുന്നത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...