കോതമംഗലം: ഊന്നുകൽ – വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിന് സമീപം നിയന്ത്രണം വിട്ട ആമ്പുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങുന്ന വഴി ഇന്നലെ വൈകുന്നേരം 4.30 നാണ് അപകടം . ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടആമ്പുലൻസ് പാടത്തേക്ക് മറിയുകയായിരുന്നു.




















































