Connect with us

Hi, what are you looking for?

NEWS

എ.എം റോഡ് നാലുവരിപ്പാത നിർമ്മാണം: അലൈൻമെന്റിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകി അവരുടെ പുനധിവാസം ഉറപ്പാക്കണമെന്ന് കോൺഗ്രസ്

കോതമംഗലം : നെല്ലിക്കുഴിയിൽ നേരത്തെ തീരുമാനിച്ചിരുന്ന സർവ്വെ പ്രകാരം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായിട്ടുള്ള റോഡ്ഒഴിവാക്കി, നെല്ലിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിലനിൽക്കുന്ന ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും കൂടുതൽ നഷ്ടം സൃഷ്ടിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഫർണ്ണിച്ചർ വ്യവസായം നിലനിൽക്കുന്ന ഈ പ്രദേശത്തിന്റെ മുഴുവൻ സാധ്യതകളും ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള ഒരു അലൈൻമെന്റാണ് ഇപ്പോൾ അന്തിമ സർവ്വെയായി പുറത്തുവന്നിട്ടുളളത്. നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിക്കുന്ന പഴയ ആലുവ – മൂന്നാർ റോഡിൽ പഞ്ചായത്ത് ഓഫീസിന് പിന്നിലൂടെയുള്ള റോഡ് വഴിയാണ് മുൻപ് അലൈൻമെന്റ്റ് തീരുമാനിച്ചിരുന്നത്.

ആദ്യം നൽകിയ സർവ്വെ പ്രകാരം നാലുവരി പാത വന്നാൽ നിലവിൽ പഴയ രാജപാതയുടെ കൂടുതൽ ഭാഗത്തും ഏതാണ്ട് 17 മീറ്ററോളം സ്ഥലം സർക്കാരിന്റേതായുണ്ട് ബാക്കി വരുന്ന ആറോ ഏഴോ മീറ്റർ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടതായൊള്ളു എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് നിരവധി ഫർണ്ണിച്ചർ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തക്കുന്ന ലക്ഷകണക്കിന് സ്ക്വയർ ഫീറ്റ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന നെല്ലിക്കുഴി കവലയുടെ സെന്ററിലൂടെ ഈ പാത കൊണ്ടുപോകാൻ ശ്രമിക്കുന്നത്?. ഇത് വലിയ നഷ്ടമാണ് വ്യാപാര കേന്ദ്രങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത് ഭൂരിഭാഗം സ്ഥാപനങ്ങളും പാടെ ഇല്ലാതാകും അതോടെ വ്യാപാര കേന്ദ്രങ്ങൾക്ക് മാത്രമല്ല പ്രാദേശിക സർക്കാരായിട്ടുള്ള പഞ്ചായത്തിനും വലിയ നികുതി നഷ്ടമാണ് ഉണ്ടാക്കാൻ പോകുന്നത് മാത്രമല്ല വലിയ ഫർണ്ണിച്ചർ സ്ഥാപനങ്ങൾ മുഴുവൻ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതോടെ സർക്കാരിന് ലഭിക്കുന്ന കോടികളുടെ GST യും നഷ്ടപ്പെടും മാത്രമല്ല ഭൂമി ഏറ്റെടുക്കുന്നതിന് ഭീമമായ തുകയും ചിലവാകും പിന്നെ ആരുടെ നേട്ടത്തിനാണ് പുതിയതായി ഉണ്ടാക്കിയ അലൈൻമെന്റ് എന്ന് MLA യും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കണം.

വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് മാത്രമെ സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു  എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ വ്യക്തമാക്കി.

You May Also Like

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

error: Content is protected !!