Connect with us

Hi, what are you looking for?

CRIME

എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.

കുറുപ്പംപടി : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കടമായി വാങ്ങിയ പൈസ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരൺചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനോട് ഹിരൺചന്ദ് മുന്‍മ്പ് പൈസ കടം വാങ്ങിയിരുന്നു പലപ്രാവശ്യം പൈസ തിരികെ അവശ്യപ്പെട്ടിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹിരൺചന്ദിന്‍റെ വീടിലെത്തി വിഷ്ണു പൈസ അവശ്യപ്പെടുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ ഹിരൺചന്ദ് വീട്ടില്‍ സൂക്ഷിച്ചിരുന്ന എയർ ഗൺ ഉപയോഗിച്ച് വിഷ്ണുവിനു നേരെ നിറയോഴിച്ചു. കഴുത്തിനു സമീപം വെടിയേറ്റ വിഷ്ണു ചികിത്സയിലാണ്. കുറുപ്പംപടി പോലീസ് ഇന്‍സ്പെക്ടര്‍ ജെ.പ്രദീപിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...