Connect with us

Hi, what are you looking for?

ACCIDENT

നെല്ലിമറ്റത്തുണ്ടായ വാഹനാപകടത്തില്‍ രാജാക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോതമംഗലം: നെല്ലിമറ്റം എം ബിറ്റ്‌സ് കോളേജിന് സമീപം ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ രാജാക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി അനീഷാണ് മരിച്ചത്. കോതമംഗലം ഭാഗത്ത് നിന്ന് രാജക്കാട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനീഷ് നിയന്ത്രണം വിട്ട്, റോഡില്‍ പാര്‍ക്ക് ചെയ്ത് ആപ്പേ വാഹനത്തില്‍ മീന്‍ വില്‍ക്കുകയായിരുന്ന കുത്തുകുഴി സ്വദേശി ജോബിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജോബിയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...