കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡും വിവിധ ക്ലബ്ബുകളും ചേർന്ന് കിളികൾക്ക് ഒരു തണ്ണീർക്കുടം പദ്ധതി നടപ്പിലാക്കി. ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻറ് ഗൈഡ് ASOC സി. എസ് സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
കോതമംഗലം എ.ഇ.ഒ മനോശാന്തി മുഖ്യഥിതിയായിരുന്നു. സ്കൂൾ ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ഗ്ലാഡിസ് മരിയ പ്രസംഗിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ കിളികൾക്ക് കുടിക്കാനായി വെളളം നിറച്ച നൂറോളം മൺചട്ടികൾ സ്കൂൾ ക്യാമ്പസ്സിൽ സ്ഥാപിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)