Connect with us

Hi, what are you looking for?

ACCIDENT

പെരുമ്പാവൂര്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം

പെരുമ്പാവൂര്‍: എഎം റോഡില്‍ പെരുമ്പാവൂര്‍ നെടുതോടിനടുത്ത് പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം. ഡ്രയര്‍, പ്രസ്സ്, പ്ലൈവുഡ്, ഫെയ്‌സ് വിനിയന്‍ മേല്‍ക്കൂര എന്നിവ കത്തിനശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. കണ്ടന്തറ കുറ്റിക്കാട്ടുകുടി ഇര്‍ഷാദിന്റെ ഉടമസ്ഥയിലുള്ള കുറ്റിക്കാട്ടുകുടിയില്‍ പ്ലൈവുഡ്‌സ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1230നായിരുന്നു സംഭവം. ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.കെ. സുരേഷ്, എന്‍.എച്ച്. അസൈനാര്‍, രാജേഷ് കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ പെരുമ്പാവൂര്‍, ആലുവ, പട്ടിമറ്റം, അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, കല്ലൂര്‍ക്കാട്,
ഏലൂര്‍, തൃക്കാക്കര, നോര്‍ത്ത് പറവൂര്‍ എന്നീ 11 അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് 15 യൂണിറ്റ് അഗ്‌നിരക്ഷാ വാഹനങ്ങളും 70 സേനാംഗങ്ങളും നാലു മണിക്കൂര്‍ പ്രയത്‌നിച്ചാആണ് തീ പൂര്‍ണമായും അണച്ചത്

 

You May Also Like

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...

NEWS

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവം നടന്ന് നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കേസ് തെളിയിക്കാനായില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നതിനു പുറമേ പ്രതിയിലേക്കുള്ള സൂചന പോലും കണ്ടെത്താനായിട്ടില്ല. ഡിവൈഎസ്പിമാരുടെ...

NEWS

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗ്യഹനാഥൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58)...

NEWS

കോതമംഗലം:വാഹന യാത്രികര്‍ക്ക് സഹായത്തിനായി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് അടിവാട് വെട്ടിത്തറ റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി...