നെല്ലിക്കുഴി ; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപേന് കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി ആസിയ അലിയാര് ഉദ്ഘാടനം ചെയ്തു. അവധി ദിനങ്ങളിലും സ്ക്കൂളിലെത്തുന്ന അധ്യാപകര്‍ക്കും വിവിധ ആവശ്യങ്ങളുമായി സ്ക്കൂളിലെത്തുന്ന രക്ഷകര്‍ത്താക്കള്‍ക്കും പ്രദേശ വാസികള്‍ക്കും പ്രയോജന പെടുന്നതിനാണ് സ്ക്കൂളില്‍ ബ്രേക്ക് ദി ചെയ്ന്‍ കോര്‍ണര്‍ ഒരുക്കിയത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ശ്രിമതി അസ്മ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ് എടുത്തു.പി.ടി.എ പ്രസിഡന്റ് അബുവട്ടപ്പാറ ,പ്രധാന അധ്യാപിക എ.കെ സൈനബ,വൈസ്പ്രസിഡന്റ് സോം ജി,മാതൃസംഗമം ചെയര്‍പേഴ്സണ്‍ ഉമാ ഗോപിനാഥ് സീനിയര്‍ അധ്യാപകന് അബൂബക്കര്‍ റ്റി.എ സ്റ്റാഫ് സെക്രട്ടറി എ.പി അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.