കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ ഏകനേഴ്സറി സ്കൂളാണ് മൂന്നാംവാർഡിൽ ബഡ്സ് സ്കൂളിന് സമീപം പ്രവർത്തിക്കുന്നത്. 1988 ൽ ആരംഭിച്ച ഈ നേഴ്സറി സ്കൂളിൽ 1999 മുതൽ കഴിഞ്ഞ 20 വർഷക്കാലമായി ടീച്ചറായി ജോലിചെയ്യുന്ന ടി എ ഹലീമയേയും, ആയയായ
സി ബി നബീസയേയും സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അവർ ഗ്രാമപഞ്ചായത്തിനെ സമീപിക്കുന്നതാണ്. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടർന്ന് ഈ രണ്ട്പോരെയും പത്ത് വർഷത്തെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
2010ലും, 2012ലും സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ നേഴ്സറി സ്കൂളുകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാർ ഉത്തരവിറക്കിയെങ്കിലും പഞ്ചായത്തിൽ നിന്നുള്ള പ്രപ്പോസൽ സർക്കാരിന് ലഭിക്കാത്തതിനാൽ ഹലീമയും, നബീസയും തഴയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എം എൽ എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ഇരുവരേയും സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവായത്.
You must be logged in to post a comment Login