Connect with us

Hi, what are you looking for?

NEWS

എം.എൽ.എയുടെ ഇടപെടൽ; പല്ലാരിമംഗലത്ത് നേഴ്സറി അധ്യാപികയേയും, ആയയേയും സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി.

കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ ഏകനേഴ്സറി സ്കൂളാണ് മൂന്നാംവാർഡിൽ ബഡ്സ് സ്കൂളിന് സമീപം പ്രവർത്തിക്കുന്നത്. 1988 ൽ ആരംഭിച്ച ഈ നേഴ്സറി സ്കൂളിൽ 1999 മുതൽ കഴിഞ്ഞ 20 വർഷക്കാലമായി ടീച്ചറായി ജോലിചെയ്യുന്ന ടി എ ഹലീമയേയും, ആയയായ
സി ബി നബീസയേയും സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അവർ ഗ്രാമപഞ്ചായത്തിനെ സമീപിക്കുന്നതാണ്. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടർന്ന് ഈ  രണ്ട്പോരെയും പത്ത് വർഷത്തെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

2010ലും, 2012ലും സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ നേഴ്സറി സ്കൂളുകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാർ ഉത്തരവിറക്കിയെങ്കിലും പഞ്ചായത്തിൽ നിന്നുള്ള പ്രപ്പോസൽ സർക്കാരിന് ലഭിക്കാത്തതിനാൽ ഹലീമയും, നബീസയും തഴയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എം എൽ എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ഇരുവരേയും സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവായത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....