Connect with us

Hi, what are you looking for?

NEWS

ശവസംസ്കാര ഓർഡിനൻസിന് പുല്ല് വില; യാക്കോബായ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞ് പോത്താനിക്കാട് സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളി ഭരണ സമിതി.

കോതമംഗലം: യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിന് ഒരു പരിധി വരെ പരിഹാരമായി സർക്കാർ പുറപ്പെടുവിച്ച ശവസംസ്ക്കാരം സംബന്ധിച്ച ഓർഡിനൻസിനെ പൂർണ്ണമായി തള്ളി കളഞ്ഞ് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളി ഭരണ സമിതി. തർക്കത്തെ തുടർന്ന് ഭൂരിപക്ഷം വരുന്ന യാക്കോബായ സഭയെ കോടതി പള്ളിയിൽ നിന്ന് വിലക്കിയിട്ടും ശവസംസ്ക്കാരം പള്ളി സെമിത്തേരിയിൽ മറവ് ചെയ്യുന്നതിന് തടസ്സമുണ്ടായിരുന്നില്ല. എന്നാൽ നാല് വർഷത്തിന് മുൻപ് യാക്കോബായ സഭയിലെ വിശ്വാസികളെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാതെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പൂട്ടി ഇടുകയായിരുന്നു.

അതിന് ശേഷം വലിയ പള്ളിക്ക് സമീപത്ത് താല്ക്കാലികമായി ഒരുക്കിയ മറ്റൊരു സ്ഥലത്താണ് മൃതദേഹം സംസ്കരിച്ചിരുന്നത്. കഴിഞ്ഞ മാസം സർക്കാർ ഉത്തരവ് പ്രകാരം തർക്കമുള്ള ഇടവക പള്ളികളിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് അനുവാദം നൽകിയിരുന്നു.

ഇതോടെയാണ് യാക്കോബായ സഭയിലെ വിശ്വാസികളുടെ പൂർവ്വീകർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിൽ സംസ്ക്കാരത്തിന് വഴി തെളിഞ്ഞത്. ഈ ഓർഡിനൻസ് പ്രകാരം ചൊവ്വാഴ്ച രാവിലെ സെന്റ്.മേരീസ് പള്ളിൽ നടക്കേണ്ടിയിരുന്ന ശവസംസ്ക്കാരമാണ് ഓർത്തഡോക്സ് വികാരിയും, ട്രസ്റ്റിയും, സെക്രട്ടറിയും ചേർന്ന് തടസ്സപ്പെടുത്തി പള്ളിയുടെ പ്രധാന ഗേറ്റും സെമിത്തേരിയുടെ ഗേറ്റും പൂട്ടിയിട്ടത്.

രാവിലെ പള്ളിയുടെ പ്രധാന ഗേറ്റിലും സെമിത്തേരിയിലേക്ക് പ്രവേശിക്കുന്ന വഴിയിലും ഓർത്തഡോക്‌സ് വിഭാഗം വാഹനം പാർക്ക് ചെയ്തത് സംസ്ക്കാരത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചത് പോലീസ് ഇടപെട്ട് അവിടെ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യിച്ചിരുന്നു.

കഴിഞ്ഞ ദിവസം മരിച്ച പൈങ്ങോട്ടൂർ പാലക്കാട്ട് പുത്തൻപുരയിൽ വീട്ടിൽ ഐപ്പ് പി.വിയുടെ മൃതദേഹം സംസ്ക്കരിക്കാൻ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി പള്ളിയുടെ മുൻപിൽ എത്തിയപ്പോഴും ഗേറ്റ് തുറക്കാൻ ഭരണ സമിതി തയ്യാറായില്ല. ഇതിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം സെക്രട്ടറിയായ പുക്കുന്നേൽ പി.വി ഐസക്കിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ധേഹം വിളിച്ച വ്യക്തിയോട് അസഭ്യമായ രീതിയിലാണ് സംസാരിച്ചതെന്നും ആക്ഷേപമുണ്ട്.

ഇക്കാര്യം ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓർത്തഡോക്സ് വിഭാഗത്തിലെ ആരും പള്ളിയിൽ വന്ന് ഗേറ്റ് തുറന്ന് കൊടുക്കാൻ തയ്യാറാകാത്തതിനാൽ സംസ്ക്കാരം നിശ്ചയിച്ച സമയത്ത് നടത്തുവാൻ കഴിഞ്ഞില്ല. തുടർന്ന് നൂറ് കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ ഗേറ്റിന്റെ പൂട്ട് പൊളിച്ച് മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിച്ചു. വിശ്വാസികൾ മൃതദേഹം സംസ്ക്കരിക്കുന്ന സമയത്ത് സെമിത്തേരിയോട് ചേർന്നുള്ള യാക്കോബായ പള്ളിയിൽ നിന്ന് വൈദീകർ സംസ്ക്കാരത്തിന്റെ പ്രാർത്ഥനകൾ നടത്തി.

ശവസംസ്ക്കാരത്തെ സംബന്ധിച്ച് വ്യക്തമായ സർക്കാർ ഓർഡിനൻസ് ഉണ്ടായിട്ടും യാക്കോബായ സഭയിലെ വിശ്വാസിയുടെ ശവസംസ്ക്കാരം തടഞ്ഞവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി സഭ മുന്നോട്ട് പോകുമെന്ന് യാക്കോബായ സുറിയാനി സഭാ സെക്രട്ടറി അഡ്വ.പീറ്റർ കെ. ഏലിയാസ് കോതമംഗലം വാർത്തയോട് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

CHUTTUVATTOM

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്തയുടെ ഉദ്ഘാടനം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് പൊതു ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ പച്ചക്കറികളും കാര്‍ഷിക...

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനപള്ളിയില്‍നിന്നുള്ള നാലംഗ സംഘത്തിന്റെ വേളാങ്കണ്ണി കാല്‍നടതീര്‍ഥയാത്ര മൂന്നാം വര്‍ഷവും മുടങ്ങാതെ തുടരുന്നു. പൈങ്ങോട്ടൂരില്‍നിന്നും വേളാങ്കണ്ണിയിലേക്ക് 625 കിലോമീറ്റര്‍ ദൂരമാണുളളത്. കഴിഞ്ഞ 13ന് ആരംഭിച്ച പദയാത്ര വെള്ളിയാഴ്ച രാത്രി...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

പോത്താനിക്കാട്: സെന്റ് മേരീസ് സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെയും ഹയര്‍സെക്കന്‍ഡറി ബാച്ചിന്റെയും ഉദ്ഘാടനം നാളെ അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.എം. വര്‍ഗീസ് മെമ്മോറിയല്‍...

NEWS

കോതമംഗലം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പോത്താനിക്കാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി. ജയിംസ് നിര്‍വഹിച്ചു. ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലൂസി സന്തോഷ്, അനില്‍...

NEWS

പോത്താനിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്താനിക്കാട് യൂണിറ്റിന്റെ 2025 – 26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, ഭരണണമിതി തെരഞ്ഞെടുപ്പും, യൂണിറ്റ് ഡയറക്ടറി പ്രകാശനവും നടന്നു. ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍...

error: Content is protected !!