Connect with us

Hi, what are you looking for?

CHUTTUVATTOM

രണ്ട് യുവപ്രതിഭകളെ വീടുകളിലെത്തി ആദരിച്ചു.

നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ രണ്ടു യുവപ്രതിഭകളെ വീടുകളിലെത്തി ആദരിച്ചു. ബേബി പണിക്കരുടെയും അമാനുള്ളാഖാന്റെയും കുടുംബങ്ങൾ ആനന്ദനിർവൃതിയിൽ. പ്രതിഭകളെ വീടുകളിൽ ചെന്ന് ആദരിയ്ക്കാനുള്ള പൊതു വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണമായിരുന്നു ആദരം. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ രണ്ടുയുവപ്രതിഭകളെയാണ് പൂച്ചെണ്ടു നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചത്.

മലയാള സിനിമാരംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അസോസിയേറ്റ് ഡയറക്ടറായ ഇരമല്ലൂർ അമ്പാടിനഗർ സ്വദേശി ബേബി പണിക്കരെയാണ് വിദ്യാർത്ഥികൾ വീട്ടിലെത്തി ആദ്യം ആദരിച്ചത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഫുട്ബോൾ ടീം അംഗമായ ചെറുവട്ടൂർ കവല സ്വദേശിയും മുൻ യൂണിവേഴ്സിറ്റി താരവുമായ അമാനുള്ളഖാനെയാണ് രണ്ടാമതായി ആദരമർപ്പിച്ചത്. ഇരുവരും വ്യത്യസ്ത കാലയളവുകളിൽ സ്കൂൾ തലത്തിൽ കലാ-കായിക രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. ബേബി പണിക്കരുടെയും അമാനുള്ള ഖാന്റെയും ഗൃഹാങ്കണങ്ങളിൽ നടന്ന ആദരിയ്ക്കൽ ചടങ്ങിൽ ഇരുവരുടേയും കുടുംബാംഗങ്ങളും പങ്കെടുത്തു.

പി.ടി.എ.പ്രസിഡണ്ട് സലാം കാവാട്ട്, പ്രിൻസിപ്പൽ പി.എം.റഷീദ, ഹെഡ്മിസ്ട്രസ്സ് കെ.മൈമൂന, എസ്.എം.ഡി.സി.ചെയർമാൻ പി.എൻ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി സി.എ.മുഹമ്മദ്, പി.ടി.എ. മെംബർമാരായ പി.എ.സുബൈർ, മനോജ് കാനാട്ട്, പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ബി.ജലാലുദ്ദീൻ, കായികാധ്യാപകൻ ടി .പ്രതാപ്കുമാർ, ഹയർ സെക്കണ്ടറി അധ്യാപിക വി.പി.പ്രഭാകുമാരി, വിദ്യാർത്ഥികളായ അദ്വൈത്, നബീൽ ബാവ, മുഹമ്മദ് ആലിം,ശിൽപ്പ, പൊതുപ്രവർത്തകൻ പി.എം.ഷാഹുൽ എന്നിവർ ആദരമർപ്പിക്കലിന് നേതൃത്വം നൽകി. രണ്ടാഴ്ചമുമ്പ് ഇവിടത്തെ വിദ്യാർത്ഥികൾ ലോകപ്രശസ്ത ആത്മീയ സാഹിത്യകാരനും പ്രഭാഷകനുമായ സാധു ഇട്ടിഅവിരയെ കുറ്റിലഞ്ഞിയിലെ വീട്ടിലെത്തി ആദരിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

error: Content is protected !!