Connect with us

Hi, what are you looking for?

CRIME

അച്ഛന്‍ രോഗബാധിതനായപ്പോള്‍ രക്ഷാകര്‍ത്താവ് ചമഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂവാറ്റുപുഴ സ്വദേശിക്ക് 116 വര്‍ഷം കഠിനതടവ്

മൂവാറ്റുപുഴ: അച്ഛന്‍ രോഗ ബാധിതനായതോടെ അമ്മ ഉപേക്ഷിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവ് ചമഞ്ഞ് 5 വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിക്ക് 116 വര്‍ഷം കഠിനതടവും 6.85 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് മൂവാറ്റുപുഴ കോടതി. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് മണിയപ്പനെ ആണ് പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്. പിഴത്തുകയില്‍ അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. അമ്മ ഉപേക്ഷിച്ചു പോയതോടെ രോഗിയായ അച്ഛനായിരുന്നു പെണ്‍കുട്ടിയുടെ ഏകആശ്രയം, യാത്ര ചെയ്യാന്‍ പോലും കഴിയാത്തവിധം പിതാവിന്റെ ആരോഗ്യനില മോശമായതോടെ സാഹചര്യം മുതലെടുത്ത് പ്രതി പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയായിരുന്നു.
പിതാവിന്റെ രോഗം മൂര്‍ച്ഛി ച്ചതോടെ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് എന്‍ട്രി ഹോമില്‍ താമസിപ്പിച്ചു. പ്രതി ഇവിടെയും കുട്ടിയെ കാണാനെത്തി. ഇതോടെ വര്‍ഷങ്ങളായി താന്‍ നേരിട്ട പീഡനവിവരം പെണ്‍കുട്ടി അവിടത്തെ കൗണ്‍ സലറോടു വെളിപ്പെടുത്തുകയാ യിരുന്നു. പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. ജമുന ഹാജരായി.

You May Also Like

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

error: Content is protected !!