കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച പല്ലാരിമംഗലത്ത് നടത്തും. രാവിലെ ഒൻപതിന് അടിവാട് ടി ആൻ്റ് എം ഹാളിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിക്കും.
ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് സാധ്യമായവയ്ക്ക് ഉടനടി പരിഹാരം കണ്ടെത്തുകയും മറ്റുള്ളവയിൽ സമയബന്ധിതമായ തുടർനടപടികൾ ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനാൽ പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിക്കാനും പരിഹാരനടപടികൾ തേടാനും അവസരമുണ്ടാകും.
കഴിഞ്ഞദിവസംകോട്ടപ്പടി പഞ്ചായത്തിൽ നടന്ന ആദ്യഘട്ടത്തിൽ മുന്നൂറോളം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ നൂറിലേറെ പരാതികൾക്ക് വേദിയിൽവെച്ചുതന്നെ പരിഹാരം കണ്ടെത്തി. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും നഗരസഭയിലും ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും.























































