Connect with us

Hi, what are you looking for?

CHUTTUVATTOM

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ‘എ’ ലൈസൻസ് നേട്ടവുമായി കായിക പരിശീലകൻ ഹാരി ബെന്നി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"edited_since_last_sticker_save":true,"containsFTESticker":false,"is_sticker":false}

 

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ ഹാരി ബെന്നി ചെട്ടിയാംകുടിയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) ‘എ’ ലൈസൻസ് കരസ്ഥമാക്കി.

ഇന്ത്യയിൽ എഎഫ്സി ‘എ’ ലൈസൻസും എഎഫ്സി ഗോൾകീപ്പിംഗ് ‘എ’ ലൈസൻസും ഒരുമിച്ച് സ്വന്തമാക്കുന്ന 30 പരിശീലകരിൽ ഒരാളാണ് ഹാരി. ഈ ഇരട്ടനേട്ടം കൈവരിച്ച കേരളത്തിൽ നിന്നുള്ള രണ്ട് പരിശീലകരിൽ ഒരാളുമാണ് ഇദ്ദേഹം.

കോതമംഗലം എംഎ കോളേജ് ഫുട്ബോൾ ടീമിനെ നിരവധി വർഷങ്ങളായി വിജയകരമായി പരിശീലിപ്പിച്ചു വരുന്ന ഇദ്ദേഹം, കോളേജിന്റെ കായിക ചരിത്രത്തിൽ നിരവധി വിജയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം, 2015, 2016 വർഷങ്ങളിൽ സംസ്ഥാന യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സൂപ്പർ ലീഗ് കേരളയിൽ ഫോർക്ക കൊച്ചി എഫ്.സി ഗോൾകീപ്പർ കോച്ചായും, കേരള സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ചായും ഉൾപ്പെടെ 17 വർഷത്തിലധികമായി ഫുട്ബോൾ പരിശീലന രംഗത്ത് ഹാരി സജീവമാണ്. ഒരു കോളേജ് ഫുട്ബോൾ ടീമിനെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീം ആക്കി കേരള പ്രീമിയർ ലീഗിൽ കളിപ്പിക്കുകയും, 3 വർഷക്കാലം എം.എ. ഫുട്ബോൾ അക്കാഡമിയെ പ്രൊഫഷണൽ ലീഗിൽ അണിനിരത്തുകയും അതുവഴി നിരവധി കളിക്കാർക്ക് പ്രൊഫഷണൽ ലൈഫ് തുറന്നുനൽകിയതിൽ ഹാരി ബെന്നി എന്ന അധ്യാപകനായ പരിശീലകന്റെ പങ്ക് വളരെ വലുതാണ്.

 

കഴിഞ്ഞ 10 വർഷക്കാലയളവിൽ എം.എ. കോളേജിൽ നിന്നും 3 കളിക്കാർ ദേശീയ കുപ്പായം അണിഞ്ഞപ്പോൾ 12 കളിക്കാർ സന്തോഷ് ട്രോഫി ടീമിലും, 7 കളിക്കാർ വിവിധ ഐ.എസ്.എൽ ക്ലബ്ബുകളിലും ആയി അരങ്ങേറ്റം കുറിച്ചു.2016, 2024 വർഷങ്ങളിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനായും, എം.ജി., കാലിക്കറ്റ് സർവകലാശാലകളുടെ പരിശീലകനുമായും ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

 

കോളേജിലെ സഹ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പിന്തുണയ്ക്കൊപ്പം, എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് കോളേജിന്റെ ഫുട്ബോൾ ടീമിന് നൽകി വരുന്ന സഹായസഹകരണങ്ങളും പ്രോത്സാഹനവുമാണ് തന്റെ കരിയറിലെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചേരുവാൻ സഹായകരമായതെന്ന് ഹാരി ബെന്നി പറഞ്ഞു. പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗമാണ്.

ഫുട്ബോൾ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഹാരി ബെന്നിയെ എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക-അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.

You May Also Like

NEWS

    കോതമംഗലം: വൈസ്മെൻസ് ഇന്റർനാഷണലിൽ ഡിസ്ട്രിക്റ്റ് ഗവർണർമാർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ ഇന്റർനാഷണൽ അവാർഡിന് 2025–26 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് – 7 -ന്റെ ഗവർണറായിരുന്ന കോതമംഗലം ചേലാട് സ്വദേശി...

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

CHUTTUVATTOM

  കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരം ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരാട്ടെ...

NEWS

കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

error: Content is protected !!