Connect with us

Hi, what are you looking for?

CHUTTUVATTOM

പുന്നേക്കാട് തട്ടേക്കാട് വഴിവിളക്ക് നിര്‍മ്മാണോദ്ഘാടനം 25ന്

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്‍കൂറായി പണം ആവശ്യപ്പെട്ടതാണ് പദ്ധതി വൈകാന്‍ കാരണമായത്.

സാധാരണയായി എംഎല്‍എ ഫണ്ടില്‍ നിന്നുള്ള തുക പ്രവൃത്തി പൂര്‍ത്തിയായ ശേഷമാണ് അനുവദിക്കാറുള്ളത്. എന്നാല്‍, വഴിവിളക്ക് സ്ഥാപിക്കുന്നതിന് മുന്‍കൂറായി തുക വേണമെന്ന വൈദ്യുതി വകുപ്പിന്റെ ആവശ്യം മൂലമാണ് നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടായത്. ധനകാര്യ വകുപ്പിന്റെ അനുമതിയും തുകയും ലഭിച്ച സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കും

ടൂറിസം ബോട്ട് സര്‍വീസ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും.

ഭൂതത്താന്‍കെട്ട് ഡാമില്‍നിന്ന് നേര്യമംഗലം വരെ ഡിസംബര്‍ ഒന്ന് മുതല്‍ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ ഉണര്‍വേകുന്ന പദ്ധതിയാണിത്. ഇതിനായി ഡാമില്‍ വെള്ളം ക്രമീരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായും വ്യക്തമാക്കി. ബോട്ടുകളുടെ
ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും വേഗത്തിലാക്കും.ഭൂതത്താന്‍കെട്ട് ഉദ്യാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുമെന്നും അറിയിച്ചു.

ദേശീപാതയിലെ ഓട, വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

കക്കടാശ്ശേരി മുതല്‍ നേര്യമംഗലം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ നിര്‍മാണവും സ്ലാബ് ഇടുന്ന പ്രവൃത്തികളും എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ വെയ്റ്റിംഗ് ഷെഡിന് പകരം പുതിയ വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.

പട്ടയ നടപടികള്‍ പുനരാരംഭിക്കും.

പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന പുനരാരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ വീണ്ടും തുടങ്ങും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോര്‍ജുകുട്ടി, ബിന്ദു ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...

CHUTTUVATTOM

  കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: യുവജനക്ഷേമ ബോര്‍ഡും, കോതമംഗലം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ചിലമ്പ് 2026 ന് ആവേശകരമായ തുടക്കം. കലാമത്സരങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഹാളില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍...

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

error: Content is protected !!