കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്കോളര്‍ഷിപ്പ് നേടി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജെസിഐ ഇന്ത്യ ഫൗണ്ടേഷന് പദ്ധതി നടപ്പിലാക്കുന്നത്.
ജെസിഐ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് വിവേക് ലാല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതി വിശദീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും സ്കോളര്‍ഷിപ്പ് പ്രഖ്യാപനം നടത്തുകയും ചെയ്തു.സ്കൂള്‍ മാനേജര്‍ ലാല്‍ വര്‍ഗീസ് അപ്പയ്ക്കല്‍ അധ്യക്ഷതവഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ്, ജെസിഐ മുന്‍ പ്രസിഡന്റ് അജു മാത്യു, സെക്രട്ടറി ജീവന് കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി സിനി പി.വി, ജെല്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.



















































