Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കും: ഷിബു തെക്കുംപുറം എംഎൽഎ

 

കോതമംഗലം: നിയോജകമണ്ഡലത്തിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനായി കോതമംഗലത്ത് കൾച്ചറൽ സെന്റർ സ്ഥാപിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി. കോതമംഗലത്തെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുമായി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.

കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക കൂട്ടായ്മകൾക്ക് സ്ഥിരമായ വേദി ഒരുക്കുന്നതിനുമാണ് കൾച്ചറൽ സെന്റർ വിഭാവനം ചെയ്യുന്നത്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഇത് മാറും. ലൈബ്രറി, റീഡിങ് റൂം, ഓഡിറ്റോറിയം, ഓപ്പൺ എയർ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.

സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായി വിമുക്തഭടന്മാരുടെ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കുന്നതിനുള്ള സ്മാരകങ്ങളും സ്ഥാപിക്കും. യുദ്ധസ്മാരകം (വാർ മെമ്മോറിയൽ), പ്രതിമ, രക്തസാക്ഷി മണ്ഡപം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും.

കോതമംഗലത്തിന്റെ വികസന സാധ്യതകളും വിവിധ മേഖലകളിലെ അവസരങ്ങളും ചർച്ച ചെയ്യുന്നതിനായി വികസന സെമിനാർ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കോതമംഗലത്തിന്റെ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ മേഖലകളിലെ വിദഗ്ധരെയും ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ചായിരിക്കും സെമിനാർ സംഘടിപ്പിക്കുക. ടൂറിസം മേഖലയിലെ സാധ്യതകൾ ഉൾപ്പെടെ കാർഷികം, വിദ്യാഭ്യാസം, വ്യവസായം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ വികസന സാധ്യതകളും സെമിനാറിൽ ചർച്ച ചെയ്യും.

കോതമംഗലത്ത് ടൂറിസം ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനും ഇത്തരം കേന്ദ്രം സഹായകമാകുമെന്ന അഭിപ്രായവും യോഗത്തിൽ പങ്കുവെച്ചു. സംസ്ഥാനതല കലാമത്സരങ്ങൾക്ക് കോതമംഗലത്ത് വേദിയൊരുക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവച്ചു.

കോതമംഗലത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് കലാ-സാഹിത്യ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും കൾച്ചറൽ സെന്റർ സഹായകമാകുമെന്ന് എംഎൽഎ പറഞ്ഞു. സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം വിവിധ മേഖലകളിലെ വികസന സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി കോതമംഗലത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും എംഎൽഎ വ്യക്തമാക്കി.

പ്രൊഫ. ബേബി എം. വർഗീസ്, പ്രൊഫ. കെ.എം. കുര്യാക്കോസ്, ബാബു ഏലിയാസ്, ബേസിൽ എബ്രഹാം, ഡോ. ജേക്കബ് ഇട്ടൂപ്പ്, കെ.പി. കുര്യാക്കോസ്, പി.സി. സ്കറിയ, ബാബു ഇരുമല, റോയ് പീച്ചാട്ട്, സായ് പൂത്തോട്ട, ബിന്ദു വർഗീസ്, നജീബ് പുന്നക്കോട്ടയിൽ, ബിജി ഷിബു തുടങ്ങിയവർ പങ്കെടുത്തു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടികളുടെ കല കേളിയോടെ ഒരു വേദിയിൽ എന്ന സന്ദേശമുയർത്തി കുട്ടമ്പുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വയൽക്കിളികൾ 2026’ അങ്കൻവാടി കുട്ടികളുടെ കലോത്സവം വർണ്ണാഭമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സംസ്‌കൃത കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായ മാലിപ്പാറ ഫാത്തിമ മാതാ യുപി സ്‌കൂള്‍ ടിമിനെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അനുമോദിച്ചു. കലോത്സവത്തിലെ 18 മത്സര ഇനങ്ങളില്‍ പങ്കെടുത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര്‍ എംഎല്‍പി സ്‌കൂളില്‍ വിജയോത്സവം നടത്തി. സ്‌കൂള്‍ മാനേജര്‍ യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: യുവജനക്ഷേമ ബോര്‍ഡും, കോതമംഗലം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ചിലമ്പ് 2026 ന് ആവേശകരമായ തുടക്കം. കലാമത്സരങ്ങളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഹാളില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍...

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

error: Content is protected !!