കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി മാലിപ്പാറ എഫ്.എം.യു.പി എസും വിജയികളായി.ജനറൽ മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 239 പോയൻ്റ് നേടി കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. 185 പോയൻ്റുമായി ചാത്തമറ്റം ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും 152 പോയൻ്റ് കരസ്ഥമാക്കി പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് എച്ച്.എസ്.എസ് മുന്നാം സ്ഥാനത്തും എത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ 248, 194,158 പോയൻ്റുകൾ നേടി കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി, പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് എച്ച്.എസ്.എസ്. കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ 78 പോയൻ്റ് നേടി ഊന്നുകൽ എൽ.എഫ്.എച്ച്.എസ്, കോട്ടപ്പടി സെൻ്റ് ജോർജ് ഇ.എം.യു.പി.എസ് ഒന്നാം സ്ഥാനത്ത് എത്തി.76 പോയൻ്റോടെ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 74 പോയൻ്റുകൾ കരസ്ഥമാക്കി. ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസ്,കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ്, കുറ്റിലഞ്ഞി ജി.യു.പി.എസ്, പാനിപ്ര ജി.യു.പി.എസ് എന്നിവർ മൂന്നാം സ്ഥാനം പങ്കുവച്ചു.
എൽ.പി വിഭാഗത്തിൽ മൈലൂർ എം.എൽ.പി.എസ് 65 പോയൻ്റോടെ ഒന്നാം സ്ഥാനത്ത് എത്തി.63 പോയൻ്റുമായി കോട്ടപ്പടി സെൻ്റ് ജോർജ് ഇ.എം.യു.പി.എസ്, രാമല്ലൂർ എസ് എച്ച്.എൽ.പി.എസ് രണ്ടാംസ്ഥാനവും, 61 പോയൻ്റ് കരസ്ഥമാക്കി ഊന്നുകൽ എൽ.എഫ്.എൽ.പി.എസ്,
പാനിപ്ര ജി.യു.പി.എസ് മൂന്നാം സ്ഥാനത്ത് എത്തി.
അറബി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 78,76,68 പോയൻ്റുകൾ നേടി
ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസ്, പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് ,
പുതുപ്പാടി ഫാ.ജോസഫ് മോമ്മോറിയൽ എച്ച്.എസ്.എസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 65 പോയൻ്റുമായി കൂവള്ളൂർ പി.എം.എസ്.എ. പി.ടി.എം യു.പി.എസ്,പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് ഒന്നാമതെത്തി. 57,54 പോയൻ്റുമായി ചെറുവട്ടൂർ ജി.യു.പി.എസ്,ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസ് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
എൽ.പി വിഭാഗത്തിൽ 45 പോയൻ്റുമായി പാനിപ്ര ജി.യു.പി.എസ്, മൈലൂർ എം.എൽ.പി.എസ്, ഊന്നുകൽ എൽ.എഫ് എൽ.പി.എസ് ഒന്നാം സ്ഥാനത്ത് എത്തി. 43 പോയൻ്റ് നേടി പൈമറ്റം ജി.യു.പി.എസ്, കൂവള്ളൂർ എൽ.പി.എസ്, കാരക്കുന്നം ഫാത്തിമ എൽ.പി.എസ് രണ്ടാം സ്ഥാനവും 41 പോയൻ്റോടെ കുറ്റിലഞ്ഞി ജി.യു.പി.എസ്, കവളങ്ങാട് ഒ.എൽ.എം.സി എൽ.പി.എസ്, ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും എത്തി.
സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 60 പോയൻ്റുമായി തൃക്കാരിയൂർ ഡി.ബി.എച്ച്.എസ് ഒന്നാമതെത്തി.യു.പി വിഭാഗത്തിൽ 84,80,62 പോയൻ്റുകൾ നേടി മാലിപ്പാറ എഫ്.എം.യു.പി.എസ്, ഊന്നുകൽ എൽ.എഫ് എൽ.പി.എസ്, നെല്ലിമറ്റം സെൻ്റ് ജോസഫ് യു.പി.എസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.




















































