കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത് കുരൂര്തോടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം പോലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം വാടകക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് മീറ്ററുകൾ മാറിയാണ് സെയ്ഫുളിന്റെ മൃതദേഹം കിടന്നിരുന്ന കുളം. മാലിന്യം നിറഞ്ഞകുളം ആരുംതന്നെ ഉപയോഗിച്ചിരുന്നില്ല. ചുറ്റുമതിലുമില്ല. ബുധനാഴ്ച രാത്രി മുതല്‍ സെയ്ഫുളിനെ കാണാതായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ആണ് വ്യാഴാഴ്ച രാവിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.



















































