കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന് ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്സ് ഓര്ഗനൈസേഷന് ആറാം സംസ്ഥാന കണ്വന്ഷന് നേര്യമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ക്ഷേമരാജ്യ സങ്കല്പത്തില് എല്ലാ വൈദ്യതുല്യ നീതിയും ഹോമിയോ ഫാര്‍മസിസ്റ്റുമാര്‍ക്ക് തൊഴില്‍പരമായ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുകയും ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലും ഫാര്‍മസിസ്റ്റ് തസ്തിക ഉറപ്പു വരുത്തണം . കെജിഎച്ച്പിഒ സംസ്ഥാന പ്രസിഡന്റ് കെ. സജീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീബ് ഇബ്രാഹിം, കെജിഎച്ച്എംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ജി. ബിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. സെമീര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് പ്രതിനിധി പി.എം. ഏലിയാമ്മ, സ്വാഗത സംഘം ചെയര്മാന് എം.സി. ബോബി, സംസ്ഥാന ട്രഷറര്‍ ഇ.സി. അനീഷ് കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആശാ മോഹന്‍, ഡി. ദിവ്യ മോള്, വൈസ് പ്രസിഡന്റുമാരായ വിദ്യാ വിമല്‍, മഹേഷ് മോഹന്‍, എന്നിവർ പ്രസംഗിച്ചു.



















































