Connect with us

Hi, what are you looking for?

CHUTTUVATTOM

ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യൻ ജനതയോട് മാപ്പ് പറയണം : കെഎസ്എസ്പിഎ

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോതമംഗലം നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കൂടെയുള്ള രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 14 വിയോജനക്കുറിപ്പുകൾ നൽകിയിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയമായ നടപടികളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ചത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്ന് യോഗം മുന്നറിയിപ്പു നൽകി.

വരുന്ന ജനുവരി 17,18, 19 തീയതികളിൽ കളമശ്ശേരിയിൽ നടക്കുന്ന 42 -ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടാണ് നിയോജകമണ്ഡലം സമ്മേളനം നടത്തിയത്. സംസ്ഥാന ട്രഷറർ കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ ഫോറം സെക്രട്ടറി ആലീസ് സ്കറിയ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം മൈതീൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.സി ജോസ്,ജില്ലാ പ്രസിഡന്റ് സി.എ അലികുഞ്ഞ്,ജില്ലാ ജോയിന്റ് സെക്രട്ടറി ജിജി പോൾ, സംസ്ഥാന കൗൺസിലർ മാരായ ,കെ.എൽ ഷാജു,കെ. പി. അഷ്റഫ്,എ.ജെ ജോൺ, സാലുമോൻ സി. കുര്യൻ, വി.എ മുഹമ്മദ്,ടി. പി. പൗലോസ്‌, , എ . എം ജോണി,ടി.എസ് റഷീദ് , വി .വി മക്കാർ, ഇ.പി. ജോർജ്,കെ. കെ ഹുസൈൻ, ടി.സി.വിജയൻ നായർ, സജീവ് ജോസഫ്,ഡേവി ജോൺ,പി.ടി തമ്പി,കെ.എ ജോസഫ്,പി.എം മുഹമ്മദാലി, എം.എം മിനി,വി.കെ കാർത്യായനി, സെക്രട്ടറി പി.വി പൗലോസ്, മാർട്ടിൻ കീഴെ മാടൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍...

CHUTTUVATTOM

കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം – കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ...

error: Content is protected !!