കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ ഷിബു തെക്കുംപുറം എംഎൽഎ നിർദേശം നൽകി.
എംഎൽഎയുടെ നേതൃത്വത്തിൽ ഹോസ്റ്റലുകളുടെ നിർമാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇരു സ്ഥലങ്ങളും സന്ദർശിച്ച് പരിശോധന നടത്തി. നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളും സ്ഥലപരമായ പ്രശ്നങ്ങളും പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചു.
നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന് 4.22 കോടി രൂപയുടെയും പിണവൂർകുടിയിലെ പ്രീമെട്രിക് ഹോസ്റ്റലിന് 3.92 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കെട്ടിടങ്ങളുടെ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി സമർപ്പിക്കുന്നതോടെ കിഫ്ബിയുടെ സാമ്പത്തിക അനുമതി നേടി ടെൻഡർ നടപടികളിലേക്ക് കടക്കാനാകും.
നേര്യമംഗലത്തെ നിർദിഷ്ട ഹോസ്റ്റൽ സ്ഥലവും പുതിയ കെട്ടിടത്തിന്റെ പ്ലാനും എംഎൽഎ പരിശോധിച്ചു. എത്രയും വേഗം സ്കെച്ചും ആവശ്യമായ മറ്റ് രേഖകളും തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.തുടർന്ന് സമീപത്ത് നിലവിൽ പ്രവർത്തിക്കുന്ന ട്രൈബൽ പെൺകുട്ടികളുടെ ഹോസ്റ്റലും എംഎൽഎ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രിയങ്ക ടോമി, ചിഞ്ചു എബ്രഹാം, വാർഡ് അംഗങ്ങളായ ബിന്ദു രാജേന്ദ്രൻ, പി.എം. കണ്ണൻ തുടങ്ങിയ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും


















































