Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ :നേർച്ച സദ്യക്ക് കലവറ നിറച്ചു.

 

കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഷിബു തെക്കുംപുറം എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി സാജു, ജന പ്രതിനിധികൾ, വികാരി ഫാ. സാജു കുരിക്കപിള്ളിൽ, സഹവികാരിമാരായ

ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്സിമാരായ ബേബി പാറേക്കര, ബിനോയ്‌ മണ്ണഞ്ചേരി, വർക്കിങ്ങ് കമ്മറ്റിയഗംങ്ങളായ കെ.കെ. ജോസഫ്, ബേബി ആഞ്ഞിലി വേലി, സലിം ചെറിയാൻ, ഡോ. റോയ് എം. ജോർജ്, എബി ചേലാട്ട്, ഏലിയാസ് വർഗീസ്, മാനേജിങ് കമ്മിറ്റിയഗംങ്ങൾ എന്നിവർ നേതൃത്വം നൽകി.

കന്നി 20 പെരുന്നാൾ വിളവെടുപ്പിന്റെയും കൂടെ പെരുന്നാളായിട്ട് പണ്ട് കാലങ്ങളിൽ അറിയപ്പെട്ടിരുന്നു. അതിൻ്റെ ഓർമ്മക്കായി നാനാ ജാതി മതസ്ഥരായ ആളുകൾ വഴിപാടായി ഫലമൂലാദികൾ സമർപ്പിച്ചു.

പെരുന്നാൾ പ്രമാണിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി , പ്രൈവറ്റ് ബസുകളും സ്പെഷ്യൽ സർവീസ് നടത്തും.

കോതമംഗലത്ത് ക്രമീകരണം വെള്ളിയാഴ്ച

കന്നി 20 പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ കോതമംഗലം നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2 മുതൽ പിറ്റേന്ന്വകിട്ട് 4 വരെ പ്രധാന റോഡിൽ പി.ഒ ജംഗ്ഷൻ മുതൽകോഴിപ്പിള്ളി ജംഗ്ഷൻ വരെ ഇരുവശത്തേക്കും വാഹന ഗതാഗതവും റോഡ് സൈഡിലുള്ള പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.

പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്കുളള വാഹനങ്ങള്ഴൾ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഗ്രീന്ഴവാലി സ്കൂൾ- തങ്കളം റോഡ് വഴി തങ്കളം ജംഗ്ഷനിൽ എത്തുന്നതിനു മുന്ഴൻപായി തങ്കളം സൺണ്ടേസ്ക്കൂളിന് സമീപമുള്ള ആലുംമാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് പ്രവേശിച്ച് തങ്കളം ആലുംമാവ്- ഐ എം എ റോഡ് വഴി ബൈപാസ്സ് റോഡിൽ പ്രവേശിച്ച് മലയിന്ഴൻകീഴ് ജംഗ്ഷനിൽല് നിന്നും വലത്തോട്ട് തിരിഞ്ഞ് ഹൈറേഞ്ച് ഭാഗത്തേക്ക് പോകണം.

ഹൈറേഞ്ച് ഭാഗത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കുളള വാഹനങ്ങള്ഴൾ കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസ് റോഡ് വഴി തങ്കളം ജംഗ്ഷനില്ഴൽ എത്തി എ.എം റോഡ് ക്രോസ്സ് ചെയ്‌ത്‌ നേരെ കല ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുവ്വാറ്റുപുഴ ഭാഗത്തേക്ക് പോകണം

പെരുമ്പാവൂർ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താന്ഴൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം ബൈപാസ് ജംഗ്ഷനില്ഴൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം -മലയിന്ഴകീഴ് ബൈപ്പാസ് റോഡു വഴി പോകണം.

മൂവാറ്റുപുഴ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ൾവിമലഗിരി ജംഗ്ഷനില്ഴൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം – വിമലഗിരി റോഡു വഴി തങ്കളം ബൈപാസ് ജംഗ്ഷനിൽ എത്തി എ.എം റോഡ്ക്രോസ് ചെയ്‌ത്‌ നേരെ തങ്കളം – മലയിന്ഴകീഴ് ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.

മുവ്വാറ്റുപുഴയിൽല് നിന്നും ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്ര വാഹനങ്ങൾ പുതുപ്പാടി -വാരപ്പെട്ടി – അടിവാട് – ഊന്നുകൽ റോഡിൽ കൂടി പോകേണ്ടതാണ്.

പോത്താനിക്കാട് നിന്നും മുവ്വാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവി വാഹനങ്ങളൾ ഒഴികെയുള്ള വാഹനങ്ങൾള വാട്ടർ അതോറിറ്റി – എം.എ കോളേജ് റോഡിലൂടെ പോകേണ്ടതാണ്

ഹൈറേഞ്ച്, ചേലാട് ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെ. എസ് ആർ ടി സി, പ്രൈവറ്റ് ബസ്സുകൾ അരമനപ്പടി ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് റോഡിൻ്റെ കിഴക്കു ഭാഗത്ത് പാര്ഴർക്ക് ചെയ്യേണ്ടതും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡു വഴി പോകേണ്ടതുമാണ്.

പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലത്ത് ഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി ബസുകൾ നങ്ങേലിപ്പടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തങ്കളം കാക്കനാട് നാലുവരി പാത – കല ജംഗ്ഷൻ വഴി ഡിപ്പോയിലെക്ക് പോകണം.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ കോടതി കേസുകളിലെ വൈകിപ്പിക്കൽ തന്ത്രങ്ങൾ നിയന്ത്രിക്കാൻ ഭേദഗതികൾ വേണം. ഉപഭോക്തൃ ജാഗ്രതാ സമിതി.ക്രോസ് എക്സാമിനേ ഷൻ, എവിഡൻസ്, ആർഗ്യുമെന്റ്സ് തുടങ്ങിയ ഘട്ടങ്ങളിൽ എതിർ ഭാഗം ആവർത്തിച്ച് ഓരോരോ കാരണങ്ങൾ പറഞ്ഞ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ ലഹരിയുടെ ഉല്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് പുതിയ മദ്യനയത്തില്‍ ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം റീജിണല്‍ നേതൃത്വയോഗം...

CHUTTUVATTOM

കോതമംഗലം: സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ വനിതാ സംഗമം നടത്തി. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പിന്റെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളെയും ഒരുമിപ്പിച്ചു ചെറിയ പള്ളിയുടെ കെട്ടിടത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന...

CHUTTUVATTOM

കോതമംഗലം: സമൂഹമധ്യമത്തിലൂടെയും മറ്റും അപമാനിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു. പിണ്ടി മനയിൽ നിർദ്ധന കുടുംബത്തിൻ്റെവീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിച്ചെന്ന പേരിൽ മാസങ്ങളായി ഒരു ഓൺലൈൻ...

error: Content is protected !!