പെരുമ്പാവൂര്‍: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഹെറോയിന്‍ വില്പനയ്ക്കായി വല്ലത്ത് നില്‍ക്കുമ്പോഴാണ് പ്രതിയെ പൊലിസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പട്ടാമ്പിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. ഇയാള്‍ക്ക് മയക്കുമരുന്ന് കൊടുത്തവരെയും ഇയാളില്‍ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.


















































