കോതമംഗലം: ആര്‍എസ്പി നിയോജക മണ്ഡലം കമ്മറ്റി ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്കി. ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് ഷിബു തെക്കുമ്പുറം എംഎല്‍എ നന്ദി പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി എ.സി. രാജശേഖരന് അധ്യക്ഷതവഹിച്ചു.
യുപിഎസ്സി കേന്ദ്ര കമ്മറ്റി അംഗം അഡ്വ. ജെ.കൃഷ്ണകുമാര്‍, ആര്വൈഎഫ്സംസ്ഥാന കമ്മിറ്റി അംഗം ജില്‍ജിത്ത്, വി.എം. സുഗതന്,പി.കെ. രാജമ്മ, ആന്റണി അഗസ്തി, റെഷീദ് മുണ്ടക്കന്‍, സണ്ണി പുതുശ്ശേരി, പിസി ജോസഫ്, പി.എക്സ്. പോള്‍, ജോമി ജോണ്‍, കെന്‍സ് മാത്യു, അന്‍ഷാദ്, എം.കെ. ശശി, ചിത്ര റെഷീദ്, പി.ഡി. എല്‍ദോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































