കോതമംഗലം: ഓണവിപണിയിൽ ആശ്വാസവിലയുമായി എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. മലയിൻകീഴ് ബൈപാസിലെ എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.
എന്റെ നാട് വൈസ് ചെയർപേഴ്സൺ ബിജി ഷിബു, ഉന്നതാധികാര സമിതിയംഗങ്ങളായ സി.കെ. സത്യൻ, ജോഷി കുര്യാക്കോസ്, പി.എ. പാദുഷ, മാനേജർ ലിജു വർഗീസ് എന്നിവർ പ്രസംഗിച്ചു
16 മുതൽ 25 വരെയാണ് ഓണം സ്പെഷ്യൽ ഓഫർ. 24, 25 തീയതികളിൽ പച്ചക്കറികൾക്കും പ്രത്യേക വിലക്കുറവ് ഒരുക്കിയിട്ടുള്ളതായി മാനേജ്മെൻ്റ് അറിയിച്ചു.


















































