കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23 പോയിൻ്റ് നേടി ആൺകുട്ടികളുടെ വിഭാഗത്തിലും ചാംപ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ 20 പോയിൻ്റ് നേടി ആതിഥേയരായ കോതമംഗലം എം. എ ഇൻ്റർനാഷണൽ സ്കൂളും ആൺകുട്ടികളുടെ വിഭാഗത്തിൽ 19 പോയിൻ് കൊച്ചി ജെംസ് മോഡേൺ അക്കാദമിയും റണ്ണറപ്പായി.
കേരളത്തിൽ കേംബ്രിഡ്ജ് സിലബസിൽ പ്രവർത്തിക്കുന്ന പതിനൊന്ന് സ്കൂളുകളിൽ നിന്നായി നൂറോളം കുട്ടികളാണ് ചാംപ്യൻഷിപ്പിൽ മാറ്റുരച്ചത്. വിജയികൾക്കുളള സമ്മാനദാനം ബാഡ്മിൻ്റൺ മുൻ ലോക ചാംപ്യൻ റോയ് കുര്യാക്കോസ്, എം എ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കെ. അനിത നായർ എന്നിവർ ചേർന്ന് നിർവഹിച്ചു.


















































