കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ് ഔട്ട് റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു.
കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ് ബൈക്ക് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌മാരായ മേരി കുര്യാക്കോസ്, റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിഞ്ചു ബിബി, പ്രിയങ്ക ടോമി, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്,
മുൻസിപ്പൽ കൗൺസിലേഴ്‌സ്,വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഷിബു തെക്കുംപുറം എംഎൽഎ ബൈക്ക് റൈഡിന് നേതൃത്വം നൽകി. കോതമംഗലത്ത് നിന്നും ആരംഭിച്ച ബൈക്ക് റൈഡ് നേര്യമംഗലം, മാമലക്കണ്ടം, കുട്ടമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റിൽ സമാപിച്ചു. മഴക്കാലത്തിന്റെ കുളിരും മലനിരകളുടെ മനോഹാരിതയും വനപാതകളുടെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്ര റൈഡർമാർക്ക് വേറിട്ട അനുഭവമായി.
















































