മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത് സൂര്യദേവ് (27) എന്നിവരെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ.സമീര്‍ 3,75,000 രൂപ വീതം പിഴയും, 58 വര്‍ഷം കഠിന തടവും വിധിച്ചത്.
പിഴത്തുക ഈടാക്കിയാല്‍ രണ്ടു ലക്ഷം രൂപ വീതം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും വിധിയിലുണ്ട്. 2019 ഡിസംബറില്‍ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന പ്രതികള്‍ തുടര്‍ച്ചയായി ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ പ്രതികള്‍ കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജമുന പി.ആര്‍ ഹാജരായി.


















































