Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യജീവി- മനുഷ്യ സംഘർഷം: കീരംപാറയിൽ എംഎൽഎ അവലോകന യോഗം നടത്തി

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട അടിയന്തര നടപടികൾ യോഗം വിശദമായി ചർച്ച ചെയ്തു.

വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ വിലയിരുത്തി. ട്രഞ്ച് നിർമ്മാണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുമ്പ് മണ്ണിന്റെ സ്വഭാവവും സാങ്കേതിക സാധ്യതകളും വിലയിരുത്തുന്നതിനായി മണ്ണ് പരിശോധന നടത്താൻ തീരുമാനിച്ചു. അതിനായി കോതമംഗലം എം എ കോളേജിലെ സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

 

ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനകളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചുവിടുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ പുഴ കടത്തി വനമേഖലയിലേക്ക് മാറ്റുന്നതിനുമുള്ള ഏകോപിത നടപടികളും ചർച്ച ചെയ്തു. പ്രദേശത്ത് സ്ഥിരമായി അക്രമകാരിയായി കാണപ്പെടുന്ന മുറിവാലൻ എന്നറിയപ്പെടുന്ന കാട്ടാനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച് അതിന്റെ സഞ്ചാരപാതയും നീക്കങ്ങളും നിരന്തരമായി നിരീക്ഷിക്കുന്നതിനും, തുടർന്ന് ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് പ്രദേശത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും യോഗം വിലയിരുത്തി.

വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയോജിത പ്രവർത്തനത്തിലൂടെ വന്യജീവി- മനുഷ്യ സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ സൂരജ് ബെൻ, റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ മരമുറിക്കുന്നതിനിടെ തടിയുടെ ശിഖരം ദേഹത്ത് തട്ടി തൊഴിലാളി മരിച്ചു. പിണവൂര്‍കുടിയില്‍ താമസിക്കുന്ന എളംബ്ലാശ്ശേരി ഊരിലെ രഘു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. കൂറ്റാംപാറ ഭാഗത്ത് പുരയിടത്തിലെ...

CHUTTUVATTOM

കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്. കുത്തുകുഴി മുതൽ ഉപ്പുകുഴി...

CHUTTUVATTOM

  കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച അന്തർ ദേശീയ സമ്മേളനത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ മികച്ച ഗവേഷണ പ്രബന്ധ പേപ്പർ അവതരണത്തിനുള്ള പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് കാലത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ഡിപ്പോയില്‍നിന്നുള്ള വിവിധ സര്‍വീസുകളുടെ ഉദ്ഘാടനം 21ന് നടക്കും. കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന മേഖലകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് സംഘടിപ്പിക്കുന്ന അവിര്‍ഭവ് 2കെ26 ഇന്റര്‍-കോളേജിയേറ്റ് ഫെസ്റ്റ് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആരംഭിച്ചു. സിനിമാ താരം ദര്‍ശന എസ്. നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കല്‍ക്കുരിശ് പള്ളി...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പി സ്‌കൂളില്‍ നടത്തി വരുന്ന ബ്രയിനി കിഡ് ക്വിസ് കോമ്പറ്റിഷന്‍ സീസണ്‍ – 5 സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. നാല് പ്രാഥമിക...

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക് കോളേജിന്റെ 17-ാം വാര്‍ഷികം നടത്തി.കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മാര്‍ തോമ ചെറിയപള്ളി വികാരി ഫാ. സാജു ജോര്‍ജ് അധ്യക്ഷത...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

error: Content is protected !!